
ആലപ്പുഴ: കായംകുളത്ത് അടുക്കളയിൽ ഒളിച്ച മൂർഖനെ പിടികൂടി. കായംകുളം ഭരണിക്കാവ് ഇലിപ്പക്കുളം മംഗലശ്ശേരി കിഴക്കതിൽ മുജിബിന്റെ വീട്ടിലാണ് പാമ്പ് കയറിയത്. വീടിന് ഉള്ളിൽ കയറിയ പാമ്പ് അടുക്കളയിലാണ് ഒളിച്ചിരുന്നത്. 13 വയസ് പ്രായവും ആറടി നീളവും അഞ്ചര കിലോ തൂക്കവുമുള്ള ആൺ ഇനത്തിപ്പെട്ട മൂർഖൻ പാമ്പ് രണ്ട് ദിവസമായി വീടിനുള്ളിൽ കയറി വിവിധ ഭാഗങ്ങളിൽ ഒളിച്ചിരിക്കുകയായിരുന്നു.
ഇന്ന് രാവിലെ അടുക്കള വൃത്തിയാക്കുമ്പോഴാണ് പാമ്പിനെ കണ്ടത്. ചേര എന്ന് കരുതി കമ്പ് ഉപയോഗിച്ച് നീക്കിയപ്പോൾ വീട്ടുകാർക്ക് നേരെ പത്തി വിടർത്തി പാഞ്ഞെടുക്കുകയായിരുന്നു. അത്ഭുതകരമായിട്ടാണ് വീട്ടുകാർ പാമ്പ് കടിയിൽ നിന്ന് രക്ഷപ്പെട്ടത്. തുടർന്ന് കൊല്ലത്ത് നിന്ന് എത്തിയ റെസ്ക്യൂ പ്രവർത്തകൻ കൊല്ലം തട്ടാമല സന്തോഷ് കുമാർ ഏറെ പണിപ്പെട്ടാണ് പാമ്പിനെ പിടികൂടിയത്.
ഗണേഷിന്റെ നിർദേശം കൃത്യമായി പാലിച്ചു, ഓഫ് റോഡ് പരമാവധി കുറച്ച് 439ൽ എത്തിച്ചു;കെഎസ്ആർടിസിക്ക് മിന്നും നേട്ടം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]