
തിരുവനന്തപുരം: സിനിമ മേഖലയിൽ നിന്നുള്ള പുതിയ സംഘടനയായ ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സി’നെ പിന്തുണച്ച് സംവിധായകൻ വിനയൻ. നിഷ്പക്ഷവും പുരോഗമനപരവുമായി ചിന്തിക്കുന്ന സിനിമ സംഘടന നല്ലതാണെന്നും വിനയൻ പറഞ്ഞു. ആഷിഖ് അബു, ലിജോ ജോസ് പെല്ലിശ്ശേരി ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകുന്ന സംഘടനയിൽ ചേരുന്ന കാര്യം ആലോചിക്കുമെന്നും വിനയൻ പറഞ്ഞു.
ജൂനിയർ ആർട്ടിസ്റ്റുകളേയും തൊഴിലാളികളേയും സംരക്ഷിക്കുന്ന സംഘടനയാവണം. സംഘടനകളെ ഹെെജാക്ക് ചെയ്ത് നേതാക്കൾ സ്വന്തം കാര്യത്തിനായി ഉപയോഗിക്കുന്ന അവസ്ഥ മാറണമെന്നും വിനയൻ കൂട്ടിച്ചേർത്തു.
സംവിധായകരായ ആഷിക്ക് അബു, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, അഞ്ജലി മേനോൻ, നടി റീമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന വരുന്നത്. പ്രാഥമിക ചർച്ചകളാണ് നിലവിൽ ആരംഭിച്ചിരിക്കുന്നത്.
തൊഴിലാളികളുടെ ശാക്തീകരണമാണ് സംഘടനയുടെ ലക്ഷ്യം. പുതിയ സിനിമ സംസ്കാരം രൂപീകരിക്കുമെന്നും വാഗ്ദാനമുണ്ട്. സംഘടനയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുന്ന കത്ത് സിനിമ പ്രവർത്തകർക്കിടയിൽ നൽകിത്തുടങ്ങിയിട്ടുണ്ട്. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുമെന്നും കത്തിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]