
ലോസ് ആഞ്ചലസ് : 76-ാമത് എമ്മി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഷോഗൺ ആണ് മികച്ച ഡ്രാമാ സീരീസ്. ഷോഗണിലെ അഭിനയത്തിന് ഹിറോയുകി സനാദ ഡ്രാമാ വിഭാഗത്തിൽ മികച്ച നടനും അന്നാ സവായ് നടിയുമായി. ഈ വിഭാഗത്തിൽ മികച്ച സംവിധാനവും (ഫ്രെഡറിക് ഇ.ഒ. ടെയ്) ഷോഗണിനാണ്. ആകെ 18 പുരസ്കാരങ്ങൾ ഷോഗണിന് ലഭിച്ചു.
ഹാക്ക്സ് ആണ് മികച്ച കോമഡി സീരീസ്. കോമഡി വിഭാഗത്തിൽ മികച്ച നടനായി ജെറമി അലൻ വൈറ്റിനെയും (ദ ബിയർ) നടിയായി ജീൻ സ്മാർട്ടിനെയും (ഹാക്ക്സ്) തിരഞ്ഞെടുത്തു. ക്രിസ്റ്റഫർ സ്റ്റോറർ ( ദ ബിയർ) കോമഡി വിഭാഗത്തിൽ മികച്ച സംവിധായകനായി.
ലിമിറ്റഡ് / ആന്തോളജി വിഭാഗത്തിൽ നെറ്റ്ഫ്ലിക്സിലെ ബേബി റെയ്ൻഡീർ ആണ് മികച്ച സീരീസ്. ബേബി റെയ്ൻഡീറിലെ അഭിനയത്തിന് റിച്ചാർഡ് ഗഡ്ഡ് ഈ വിഭാഗത്തിൽ മികച്ച നടനായി. നടി – ജോഡി ഫോസ്റ്റർ (ട്രൂ ഡിറ്റക്ടീവ്: സീസൺ 4), സംവിധാനം – സ്റ്റീവൻ സൈല്ലിയൻ (റിപ്ലീ).