
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തില്‍ രണ്ടാം മോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റായിരിക്കും ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കുക. ആഗോള സാമ്പത്തിക അസ്ഥിരതയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് കരുത്തോടെ മുന്നോട്ടുപോകാന്‍ ബജറ്റില്‍ എന്തെല്ലാം നിര്‍ദേശങ്ങളാണ് ഉണ്ടാവുക എന്നാണ് ജനം ഉറ്റുനോക്കുന്നത്.
സാധാരണക്കാര്‍ക്ക് ഗുണകരമായ നിലയില്‍ ആദായനികുതിയില്‍ ഇളവ് പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷയിലാണ് രാജ്യം. ഇത്തവണയും ‘പേപ്പര്‍ലെസ്’ ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുക.
അച്ചടിച്ച കോപ്പി ഉണ്ടാകില്ല. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ആപ്പില്‍ ബജറ്റ് ലഭ്യമാക്കും.
ബജറ്റ് അവതരണത്തിന് ശേഷം യൂണിയന് ബജറ്റ് മൊബൈല്‍ ആപ്പിലൂടെ ജനത്തിനും ബജറ്റിന്റെ മുഴുവന്‍ രൂപവും വായിച്ചുനോക്കാം. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന വിധം ചുവടെ: ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴിയും ഐഒഎസ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവര്‍ക്ക് ആപ്പിള്‍ ആപ്പ് സ്റ്റോര്‍ വഴിയും യൂണിയന് ബജറ്റ് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
https://www.indiabudget.gov.in/.എന്ന വെബ്സൈറ്റില്‍ കയറിയും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് വെബ്സൈറ്റില്‍ ആദ്യം യൂണിയന് ബജറ്റ് വെബ് പോര്‍ട്ടലില്‍ പോകുക ഡൗണ്‍ലോഡ് മൊബൈല്‍ ആപ്പ് പ്രത്യക്ഷപ്പെടും ഇതില്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് പൂര്‍ത്തിയാക്കാം. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ഏതെന്ന് തെരഞ്ഞെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് The post ബജറ്റ് ഞൊടിയിടയില്‍ ഡൗണ്‍ലോഡ് ചെയ്യാം; അറിയേണ്ടത് ഇത്രമാത്രം appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]