
മോസ്കോ: രാജ്യത്തെ ജനന നിരക്ക് കുറയുന്നത് പരിഹരിക്കാൻ ജോലിയുടെ ഇടവേളകളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പൗരന്മാരോട് റഷ്യൻ ഭരണകൂടം നിർദ്ദേശിച്ചതായി റിപ്പോർട്ട്. ഓഫീസിലെ ഉച്ചഭക്ഷണ ഇടവളകളും ടീ ബ്രേക്കുകളും ഇതിനായി ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രി ഡോ. യെവ്ജെനി ഷെസ്റ്റോപലോവ് ആവശ്യപ്പെട്ടതായാണ് സൂചന. റഷ്യയിലെ ഫെർട്ടിലിറ്റി നിരക്ക് സ്ത്രീക്ക് ഏകദേശം 1.5 കുട്ടികളായി കുറഞ്ഞതിന് പിന്നാലെയാണ് ഷെസ്റ്റോപലോവിന്റെ പരാമർശം. മുമ്പ് 2.1 ആയിരുന്ന ഫെർട്ടിലിറ്റി നിരക്കിനെ യുക്രൈൻ യുദ്ധം പ്രതികൂലമായി ബാധിച്ചു. ഇത് റഷ്യയിൽ നിന്ന് യുവ ജനങ്ങളുടെ പലായനത്തിലേക്ക് നയിച്ചെന്നാണ് വിലയിരുത്തൽ.
ജോലിത്തിരക്കുകൾ ഒരിക്കലും സന്താനലബ്ധിക്ക് തടസ്സമാകരുതെന്ന് റഷ്യൻ ആരോഗ്യമന്ത്രി വ്യക്തമാക്കി. കുടുംബത്തിന്റെ വിപുലീകരണം ഏറെ പ്രധാനമാണ്. ഇതിനായി ഉച്ചഭക്ഷണ ഇടവേളകളും ടീ, കോഫി ബ്രേക്കുകളും പ്രയോജനപ്പെടുത്തണമെന്ന് ഷെസ്റ്റോപലോവ് ഊന്നിപ്പറഞ്ഞു. അതേസമയം, റഷ്യയുടെ ജനന നിരക്കിലുണ്ടാകുന്ന കുറവ് പരിഹരിക്കുന്നതിന് ആവശ്യമായ മറ്റ് പല നടപടികളും ഭരണകൂടം മുന്നോട്ടുവെച്ചിട്ടുണ്ട്. തലസ്ഥാന നഗരമായ മോസ്കോയിൽ 18 നും 40 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ അവരുടെ ആരോഗ്യവും പ്രത്യുത്പ്പാദന സാധ്യതകളും വിലയിരുത്തുന്നതിനായി സൗജന്യ ഫെർട്ടിലിറ്റി സ്ക്രീനിംഗിൽ പങ്കെടുപ്പിക്കും.
ചെല്യാബിൻസ്ക് മേഖലയിൽ, ജനന നിരക്ക് വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തിക പ്രോത്സാഹനമാണ് അധികൃതർ അവതരിപ്പിച്ചിരിക്കുന്നത്. 24 വയസ്സിന് താഴെയുള്ള സ്ത്രീകൾക്ക് അവരുടെ ആദ്യത്തെ കുഞ്ഞ് ജനിക്കുമ്പോൾ 1.02 ലക്ഷം റൂബിൾ (9.40 ലക്ഷം രൂപ) നൽകുന്നതാണ് ഈ പദ്ധതി. ഇതിന് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗർഭച്ഛിദ്രം നിയന്ത്രിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. കൂടാതെ, വിവാഹമോചനത്തിനുള്ള ഫീസും വർധിപ്പിച്ചിട്ടുണ്ട്.
READ MORE: 100-ാം ദിനത്തിലേയ്ക്ക് മോദി 3.0; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ്, പ്രതിപക്ഷത്തെ വിമർശിച്ച് പ്രധാനമന്ത്രി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]