
ദില്ലി: കേന്ദ്ര ബജറ്റിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ രാജ്യത്തിന്റെ അടിത്തറ പാകുന്ന ബജറ്റാണിതെന്നും എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷ നിറവേറ്റുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും ഗ്രാമങ്ങളുടെയും ബജറ്റാണിത്. വികസന പാതയ്ക്ക് ബജറ്റ് പുതിയ ഊര്‍ജം പകരും.
പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും ഗ്രാമങ്ങളുടെയും ബജറ്റാണിത്. അടിസ്ഥാന സൗകര്യ വികസനത്തിന് 400% അധിക തുക വിലയിരുത്തിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വ്യവസായ മേഖലയ്ക്ക് വായ്പാ സഹായം ലഭ്യമാക്കുന്നുണ്ട്. മധ്യവർഗത്തിന് വലിയ സഹായം ബജറ്റിലൂടെ ലഭ്യമാകുന്നു.
ആദായനികുതി ഇളവ് ലഭ്യമാക്കി. ധനമന്ത്രി നിർമ്മല സീതാ രാമനും സംഘത്തിനും അഭിനന്ദനങ്ങൾ നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
2047 ൽ അഭിവൃദ്ധിയുള്ള രാജ്യം കെട്ടിപ്പെടുക്കാൻ എല്ലാവരും അണിചേരണമെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. The post ‘പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും ബജറ്റ്’; ധനമന്ത്രിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് പ്രധാനമന്ത്രി appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]