
സ്വന്തം ലേഖകൻ
കോട്ടയം: പൊതുനിരത്തുകളും , ഫുട്പാത്തുകളും കൈയ്യേറി ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായും ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന ഭക്ഷണവ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ പഞ്ചായത്തുകൾക്കും മുൻസിപ്പാലിറ്റി അധികൃതർക്കും പേടി. കോട്ടയം നഗരത്തിൽ കെഎസ്ആർടിസി ക്ക് എതിർവശവും , നാഗമ്പടത്തും , റയിൽവേ സ്റ്റേഷന് സമീപവുമെല്ലാം ഇത്തരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന നിരവധി കടകളാണ് ഉള്ളത്
ഇത്തരത്തിൽ പ്രവർത്തിക്കുന്ന
മുക്കാൽ ശതമാനം കടകളിലും നിരോധിത പുകയിലയും കഞ്ചാവും വ്യാപകമായി വിൽക്കുന്നുണ്ട്.
അനാശാസ്യ പ്രവർത്തനങ്ങളും
കൊട്ടേഷൻ,ക്രിമിനൽ സംഘങ്ങളുടെ താവളവും ഈ അനധികൃത തട്ടുകടകൾ തന്നെ
സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയെത്തുടർന്ന് മരണങ്ങൾ സംഭവിക്കുമ്പോൾ പ്രഹസനംപോലെ നടത്തുന്ന പരിശോധനനകൾ കൊണ്ട് വിഷം വിളമ്പുന്ന ഇത്തരക്കാരെ പൂട്ടാൻ കഴിയില്ല. അധികൃതർ തന്നെ ഇത്തരക്കാർക്ക് സംരക്ഷണം നല്കുന്ന കാഴ്ചയാണ് കാണുന്നത്.
The post പൊതുനിരത്തുകളും ഫുട്പാത്തുകളും കൈയ്യേറി വൃത്തിഹീനമായ രീതിയിൽ ഭക്ഷണം ഉണ്ടാക്കാം! വിതരണം ചെയ്യാം!
ഫുഡ് സേഫ്റ്റി ലൈസൻസ് വേണ്ട! ഹെൽത്ത് കാർഡ് വേണ്ട!
വാടക വേണ്ട !
ലക്ഷങ്ങളുടെ മുതൽ മുടക്കും വേണ്ട! നാല് കമ്പിയും, ഒരു പടുതായും കുറച്ച് ഗുണ്ടായിസവും മതി ; അനധികൃത തട്ടുകടകളും ഫുട്പാത്ത് കച്ചവടക്കാരും ഇരുപത്തിനാല് മണിക്കൂറും വ്യാപാരം നടത്തുന്നു; തിരിഞ്ഞ് നോക്കാതെ അധികൃതർ !!
appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]