
സ്വന്തം ലേഖകൻ കൊച്ചി: വിമാനത്തില്‍ പുകവലിച്ചതിന് കൊച്ചിയില്‍ 62 വയസുകാരന് അറസ്റ്റില്‍. ദുബായില്‍ നിന്നും കൊച്ചിയിലേക്ക് വന്ന വിമാനത്തില്‍ സഞ്ചരിച്ച സുകുമാരന്‍ ടി എന്ന തൃശ്ശൂരുകാരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഞായറാഴ്ച്ച രാത്രി കൊച്ചിയിലെത്തിയ എസ് ജി -17 എന്ന വിമാനത്തിലാണ് ഇയാള്‍ സഞ്ചരിച്ചിരുന്നത് . വിമാനത്തിലിരുന്ന് പുക വലിച്ചതിനെ തുടര്‍ന്ന് കൊച്ചി എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഓഫീസര്‍ നെടുമ്ബാശ്ശേരി പോലീസ് സ്റ്റേഷനു നല്കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.
വിമാനം പറന്നുകൊണ്ടിരിക്കുമ്ബോള്‍ ശൗചാലയത്തിനടുത്തായി പുക വരുന്നത് കാണാനിടയായ ജീവനക്കാരാണ് കൊച്ചിയിലെത്തിയ ഉടനെ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഓഫീസറിനെ വിവരമറിയിച്ചത് . എയര്‍പോര്‍ട്ട് അധികൃതര്‍ പോലീസിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.
പ്രതിയുടെ കൈവശം ഒരു ലൈറ്ററും കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് ഓഫീസര്‍ അറിയിച്ചു. എയര്‍ ക്രാഫ്റ്റ് ശിക്ഷാ നിയമമനുസരിച്ച് സെഷന് 11 എ 5 എ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേരളാപോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.
പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടു. The post വിമാനത്തില്‍ പുകവലിച്ചു; കൊച്ചിയില്‍ 62 കാരന് അറസ്റ്റില്‍ appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]