
ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി വിശാഖപട്ടണത്തെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡി. അമരാവതി, കർനൂൽ, വിശാഖപട്ടണം എന്നീ മൂന്ന് തലസ്ഥാനങ്ങളായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
ഇതാണ് ചുരുക്കി വിശാഖപട്ടണം മാത്രമാക്കിയത്. ‘വരുംനാളുകളില്‍ നമ്മുടെ തലസ്ഥാനമാകുന്ന വിശാഖപട്ടണത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു.
വൈകാതെ തന്റെ ഓഫീസും മാറും. മാര്‍ച്ച് മൂന്ന്, തീയതികളില്‍ വിശാഖപട്ടണത്ത് നടക്കുന്ന ആഗോള ഉച്ചകോടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായും വിദേശികളായ സഹപ്രവര്‍ത്തകരോട് ഇക്കാര്യം അറിയിക്കണമെന്നും’ ഡല്‍ഹിയില്‍ നടന്ന അന്താരാഷ്ട്ര നയതന്ത്രസഖ്യയോഗത്തില്‍ ജഗന്മോഹന് റെഡ്ഡി പറഞ്ഞു.
ആന്ധ്രാ പ്രദേശ് വിഭജിച്ച് തലെങ്കാനയ്ക്ക് ഹൈദരാബാദ് തലസ്ഥാനമായി നൽകിയതിന് ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് തലസ്ഥാനം സംബന്ധിച്ച പ്രഖ്യാപനവുമായി ആന്ധ്ര എത്തുന്നത്. പഴയ തലസ്ഥാനമായ അമരാവതിയിൽ പുതിയ വികസന പദ്ധതികൾ നടപ്പാക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
The post ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം വിശാഖപട്ടണം; പ്രഖ്യാപനം നടത്തി ജഗന്മോഹന് റെഡ്ഡി appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]