
മുംബൈ: ബോളിവുഡ് താരങ്ങളായ മലൈക അറോറയുടെയും അമൃത അറോറയുടെയും വളർത്തച്ഛൻ അനില്‍ കുല്‍ദീപ് മെഹ്ത കഴിഞ്ഞ ദിവസമാണ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്. ബാന്ദ്രയിലെ വസതിയിലെ ആറാം നിലയിലെ ബാല്കണിയില്നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് സ്ഥിരീകരിച്ചത്.
അനില്‍ മെഹ്തയുടെ മരണവാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ അവരുടെ വസതിയ്ക്ക് മുന്നില്‍ പാപ്പരാസികള്‍ നിറഞ്ഞു. ബോളിവുഡ് താരങ്ങളടക്കം ഒട്ടേറെ പേര് സന്ദര്‍ശനത്തിനെത്തിയപ്പോള്‍ പകര്‍ത്താന്‍ മത്സരിക്കുകയായിരുന്നു പാപ്പരാസികള്‍. കടുത്ത അസ്വസ്ഥതയോടെയാണ് പലരും ക്യാമറകളെ നേരിട്ടത്. മാസ്ക് വച്ച് മുഖം മറച്ചാണ് മലൈകയും അമൃതയും വീടിന് പുറത്തേക്കിറങ്ങിയത്. അവിടുത്തെ ചിത്രങ്ങളും വീഡിയോകളെല്ലാം ചര്‍ച്ചയായതിന് പിന്നാലെ പ്രതികരണവുമായി വന്നിരിക്കുകയാണ് നടന് വിജയ് വര്‍മ.
അവരെ വെറുതെ വീടൂ, കടുത്ത ദുഖത്തിലൂടെ കടന്നുപോകുന്ന ആ കുടുംബത്തോട് കുറച്ച് കൂടി മാന്യത കാണിക്കൂ എന്ന വിജയ് വര്‍മ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം അനില്‍ മെഹ്തയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരികയുണ്ടായി. വീഴ്ചയില്‍ സംഭവിച്ച പൊട്ടലുകളും ഗുരുതരമായ പരിക്കുകളുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരിക രക്തസ്രാവവും ഉണ്ടായിരുന്നു.
കുറച്ചു കാലങ്ങളായി അനില്‍ വിഷാദത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിക്കുന്നതിന് തൊട്ടുമുന്‍പ് മലൈകയെയും അമൃതയെയും അനില്‍ വിളിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തനിക്ക് വയ്യ, തളര്‍ന്നിരിക്കുന്നു എന്ന് പറഞ്ഞ് ഫോണ്‍ കട്ടു ചെയ്യുകയും പിന്നീട് സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
(ഓര്‍ക്കുക-ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്പ്ലൈന് നമ്പര്‍: 1056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]