
സ്വന്തം ലേഖിക ന്യൂഡല്‍ഹി: വിവാഹേതര ലെെംഗികബന്ധത്തിലേര്പ്പെടുന്ന സെെനികര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് സുപ്രീം കോടതി. 2018ലെ വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലാതാക്കിയ വിധിയിലാണ് ഭരണഘടനാ ബെഞ്ച് വ്യക്തത വരുത്തിയത്.
ജസ്റ്റിസ് കെ എം ജോസഫിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 2018ലെ വിധി സെെനിക നിയമത്തിന് ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി.
വിവാഹേതര ബന്ധം സംബന്ധിച്ച ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 497 ഭരണഘടനാവിരുദ്ധമാണെന്നും കാട്ടി കോടതി 2018ല്‍ എടുത്തുകളഞ്ഞിരുന്നു.
എന്നാല്‍ ഇത് സായുധ സേനാംഗങ്ങള്‍ക്ക് ബാധകമാണോയെന്ന് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ കോടതി വിധി പറഞ്ഞത്.
ഭരണഘടനയുടെ 33-ാം അനുഛേദ പ്രകാരം ചില മൗലികാവകാശങ്ങളില്‍ നിന്ന് സെെനികരെ ഒഴിവാക്കിയുള്ള നിയമനിര്‍മാണങ്ങള്‍ ആകാമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് നരിമാന് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് 2018ല്‍ നിയമത്തിലെ 497-ാം വകുപ്പും ക്രിമിനല്‍ നടപടി ചട്ടത്തിലെ 198(2) വകുപ്പും ഭരണഘടനാ വിരുദ്ധമെന്ന് വിധി പ്രഖ്യാപിച്ചത്.
The post വിവാഹേതര ലെെംഗിക ബന്ധത്തിലേര്‍പ്പെടുന്ന സെെനികര്‍ക്കെതിരെ നടപടിയെടുക്കാം; 2018ലെ വിധി സെെനിക നിയമത്തിന് ബാധകമല്ല; വിധിയില്‍ വ്യക്തത വരുത്തി സുപ്രീം കോടതി appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]