
കോഴിക്കോട്: പ്രശസ്ത സിനിമാ നിർമ്മാതാവും ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ അമരക്കാരനുമായിരുന്ന പി.വി.ഗംഗാധരന്റെ ഓർമ്മദിനത്തിന്റെ ഭാഗമായി യുവതീ യുവാക്കൾക്കായി ദ്വിദിന ചലച്ചിത്ര ശിൽപ്പശാല സംഘടിപ്പിക്കുന്നു. ഒക്ടോബർ 5, 6 തീയതികളിൽ കോഴിക്കോട് വെള്ളിമാട്കുന്നിലെ ജെന്റർ പാർക്കിൽവച്ചാണ് ശിൽപ്പശാല നടത്തുന്നത്.
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, കാതൽ എന്നീ സിനിമകളുടെ സംവിധായകൻ ജിയോ ബേബി ഡയറക്ടറാവുന്ന ക്യാമ്പിൽ ചലച്ചിത്ര സംവിധായകരായ സത്യൻ അന്തിക്കാട്, സിബി മലയിൽ, തരുൺ മൂർത്തി (സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ), വിധു വിൻസെന്റ (മാൻഹോൾ, സ്റ്റാന്റപ്പ്), ഫാസിൽ റസാക്ക് (തടവ്), തിരക്കഥാകൃത്തുക്കളായ സഞ്ജയ് (ഉയരെ, നോട്ട് ബുക്ക് ), ആദർശ്- പോൾസൺ (കാതൽ), പി.വി.ഷാജികുമാർ (ടേക്ക് ഓഫ്, കന്യകാ ടാക്കീസ്) എന്നിവർ പങ്കെടുക്കും.
തിരക്കഥ, സംഭാഷണം, സംവിധാനം എന്നീ മേഖലകൾക്കായിരിക്കും ക്യാമ്പിൽ ഊന്നൽ നൽകുക. 18നും 30നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്ക് ക്യാമ്പിൽ പങ്കെടുക്കാം.
താൽപ്പര്യമുള്ളവർ ചെയ്യേണ്ടത്:
സിനിമയ്ക്ക് പറ്റിയ കഥാസംഗ്രഹം രണ്ടുപേജിൽ കവിയാതെ തയ്യാറാക്കി സ്വന്തം ഫോട്ടോ വിശദമായ ബയോഡാറ്റ എന്നിവ സഹിതം ഗംഗാതരംഗം, പി.വി.ഗംഗാധരൻ ചലച്ചിത്ര ശിൽപ്പശാല, കെ.ടി.സി.ബിൽഡിങ്ങ്സ്, വൈ.എം.സി.എ റോഡ്, കോഴിക്കോട്-673001 എന്ന മേൽവിലാസത്തിലോ [email protected] എന്ന ഇ-മെയിലിലോ സെപ്റ്റംബർ 25ന് മുൻപായി അയക്കുക.
ശിൽപ്പശാല താമസമുൾപ്പെട സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9747533601 എന്ന നമ്പറിൽ ബന്ധപ്പെടുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]