
അടികപ്യാരെ കൂട്ടമണി, ഉറിയടി എന്നിവയ്ക്കുശേഷം എ.ജെ. വർഗീസ് ഒരുക്കുന്ന ചിത്രം ആരംഭിച്ചു. വെള്ളിയാഴ്ച്ച കുട്ടിക്കാനം മാർ ബസേലിയസ് എഞ്ചിനിയറിംഗ് കോളജിലാണ് പുതിയ ചിത്രത്തിന് ആരംഭം കുറിച്ചത്. തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൂര്യഭാരതി ക്രിയേഷൻസിൻ്റെ ബാനറിൽ മനോജ് കുമാർ. കെ.പി.യാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ലളിതമായ ചടങ്ങിൽ പീരുമേട് എം.എൽ.എ ശ്രീ വാഴൂർ സോമൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ആയ പി.ജയചന്ദ്രൻ, എസ്.ബി. മധു എന്നിവർ ഫസ്റ്റ് ക്ലാപ്പും നൽകി.
നേരത്തേ വാഴൂർ സോമൻ എം.എൽ.എ, പി.ജയചന്ദ്രൻ, എസ്.ബി. മധു, എ.ജെ. വർഗീസ്, പ്രേംകുമാർ, സൂരജ് എസ്. ആനന്ദ്, സൂര്യ, മുഹമ്മദ് സനൂപ്, എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിലൂടെ മുഴുനീള ഫൺ ത്രില്ലർ മൂവിയൊരുക്കുകയാണ് എ.ജെ.വർഗീസ്.
ക്യാംപസ് ജീവിതം എങ്ങനെ ആഘോഷകരമാക്കാം എന്നുകരുതുന്ന ഒരു സംഘം വിദ്യാർത്ഥികൾ. അവരുടെ ഈ സഞ്ചാരത്തിനിടയിലാണ് ക്യാംപസ്സിനു പുറത്തുവച്ച് ഒരു പ്രശ്നത്തെ ഇവർക്ക് നേരിടേണ്ടിവരുന്നത്. ഈ പ്രതിസന്ധി ചിത്രത്തിനു പുതിയ വഴിഞ്ഞിരിവുസമ്മാനിക്കുന്നു.ഈ സംഭവം കുട്ടികളുടെ ജീവിതത്തിൽ പിന്നീടുണ്ടാക്കുന്ന പ്രതിസന്ധികൾ പിന്നീട് ഏറെ സംഘർഷഭരിതമാക്കുകയാണ്.
സംവിധായകൻ എ.ജെ. വർഗീസ് ഒരുക്കുന്ന ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും | ഫോട്ടോ: അറേഞ്ച്ഡ്
ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, പ്രേംകുമാർ, മഞ്ജു പിള്ള, തമിഴ്നടൻ ജോൺ വിജയ്, പ്രശസ്ത യൂട്യൂബർ ജോൺ വെട്ടിയാർ, എന്നിവർക്കൊപ്പം ഏതാനും പുതുമുഖങ്ങളേയും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു വിനീത് മോഹൻ, സജിത് അമ്പാട്ട്, സഞ്ജയ്, പ്രിൻസ്, എലിസബത്ത് വിജയകൃഷ്ണൻ എ.ബി.എന്നിവരാണിവർ. സംവിധായകൻ എ. ജെ. വർഗീസിൻ്റേതാണു തിരക്കഥയും. സുരേഷ് പീറ്റേഴ്സ് ഒരിടവേളക്കു ശേഷം മലയാളത്തിൽ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്. ടിറ്റോ.പി. തങ്കച്ചൻ്റേതാണ് വരികൾ.
ഛായാഗ്രഹണം – സൂരജ്. എസ്. ആനന്ദ്. എഡിറ്റിംഗ് – ലിജോ പോൾ. കലാസംവിധാനം – ശ്യാം കാർത്തികേയൻ. മേക്കപ്പ് – അമൽ കുമാർ. കെ.സി. കോസ്റ്റ്യൂം ഡിസൈൻ. സൂര്യാ സി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ഷഹദ്.സി. പ്രൊഡക്ഷൻ – മാനേജേഴ്സ് -എൽദോ ജോൺ, ഫഹദ്.കെ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – നെജീർനസീം. പ്രൊഡക്ഷൻ കൺട്രോളർ -മുഹമ്മദ് സനൂപ്. ഫോട്ടോ -മുഹമ്മദ് റിഷാജ്. പീരുമേട്, കുട്ടിക്കാനം, വാഗമൺ, കുമളി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. പി.ആർ.ഒ -വാഴൂർ ജോസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]