
ചണ്ഡീഗഡ്: പശുക്കടത്ത് ആരോപിച്ച് പശു സംരക്ഷകർ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയതായി കുടുബത്തിന്റെ പരാതി. നൂഹ് ജില്ലയിലെ ഹുസൈൻപൂർ സ്വദേശിയായ വാരിസ് (22) ആണ് കൊല്ലപ്പെട്ടത്.
എന്നാൽ യുവാവ് മരണപ്പെട്ടത് റോഡപകടത്തിലാണെന്നാണ് പൊലീസ് പറയുന്നത്. പൊലീസിന്റെ അവകാശവാദം തള്ളിയ കുടുംബം, പശുസംരക്ഷണ ഗുണ്ടയും ബജ്രംഗ്ദൾ നേതാവുമായ മോനുമനേസർ എന്നയാളുടെ നേതൃത്വത്തിൽ വാരിസിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആരോപിച്ചു.
ഇത് സംബന്ധിച്ച് ബജ്രംഗ് ദൾ പ്രചരിപ്പിക്കുന്ന വിഡിയോ ദൃശ്യങ്ങളും കുടുംബം തെളിവായി പുറത്തുവിട്ടു. കരളിനേറ്റ മൂർച്ചയേറിയ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്.
ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ഖോരി കലാൻ ഗ്രാമത്തിന് സമീപം ടൗരു-ഭിവാദി റോഡിലാണ് സംഭവം. വാരിസും സുഹൃത്തുക്കളായ നഫീസ്, ഷൗകീൻ എന്നിവരും സഞ്ചരിച്ച സാൻട്രോ കാർ ടെമ്പോയിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
വാഹനത്തിൽ പശുവിനെ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തെത്തിയ ബജ്റംഗ്ദൾ പ്രവർത്തകർ വാരിസിനെ മർദിക്കുകയും ഇതാണ് മരണത്തിന് ഇടയാക്കിയതെന്നുമാണ് പരാതിയിൽ പറയുന്നത്.
വാരിസ് ഒരു കാർ മെക്കാനിക്കാണെന്നും പശുക്കടത്തുമായി അദ്ദേഹത്തിന് ബന്ധമില്ലെന്നും കുടുംബം പറഞ്ഞു. മകനെയും ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേരെയും മർദ്ദിക്കുന്ന വീഡിയോ ബജ്രംഗ്ദൾ പുറത്തുവിട്ടതായും കുടുംബം പറയുന്നു.
വീട്ടുകാരുടെ മൊഴികൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. The post പശുക്കടത്ത് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു; അപകടമരണമെന്ന് പൊലീസ് appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]