
സിയാറ്റിൽ: 19-ാമത് തസ്വീർ ഫിലിം ഫെസ്റ്റിവൽ & മാർക്കറ്റ് (TFFM) 2024 ഒക്ടോബർ 15 മുതൽ 20 വരെ സിയാറ്റിലിൽ നടക്കും. ദക്ഷിണേഷ്യൻ ഫിലിം മേക്കേർസിനായി വടക്കേ അമേരിക്കയിലെ ആദ്യത്തെ ആഗോള ചലച്ചിത്ര വിപണി ആരംഭിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഒക്ടോബർ 15 മുതൽ 17 വരെ നടക്കുന്ന തസ്വീർ ഫിലിം മാർക്കറ്റിൽ (TFM) അവാർഡ് ജേതാവായ ഫിലിം മേക്കർ ദീപ മെഹ്ത മുഖ്യപ്രഭാഷണം
അവതരിപ്പിക്കും.
ലോകമെമ്പാടുമുള്ള ദക്ഷിണേഷ്യൻ ഫിലിം മേക്കേർസിനായി ഒരുക്കുന്ന സംരംഭമാണ് തസ്വീർ ഫിലിം മാർക്കറ്റ്. കോ പ്രൊഡക്ഷൻ മാർക്കറ്റ്, തസ്വീർ ഫിലിം ഫണ്ട് പിച്ചസ്, ഇൻഡസ്ട്രി പാനലുകൾ, നെറ്റ്വർക്കിംഗ് സെഷനുകൾ തുടങ്ങിയ ഇവൻ്റുകളും മാർക്കറ്റിൽ ഉണ്ടാകും.
പ്രമുഖ ഫിലിം മേക്കേർസിൻ്റെ പ്രഭാഷണങ്ങളും ഇവൻ്റിന് പ്രാധാന്യം നൽകുന്നു. ഒക്ടോബർ 15 മുതൽ 20 വരെ നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ 110 സിനിമകൾ പ്രദർശിപ്പിക്കും. 36 ലോക പ്രീമിയറുകൾ, 28 നോർത്ത് അമേരിക്കൻ പ്രീമിയറുകൾ, 45 സിയാറ്റിൽ പ്രീമിയറുകൾ, 15 രാജ്യങ്ങളിൽ നിന്നുള്ള 19 ഫീച്ചർ സിനിമകൾ എന്നിവയുൾപ്പെടെയാണ് 110 സിനിമകൾ പ്രദർശിപ്പിക്കുന്നത്. 91 ഹ്രസ്വ ചിത്രങ്ങളും മേളയുടെ ഭാഗമാണ്. കാനിൽ ‘ഗ്രാൻഡ് പ്രി’ പുരസ്കാരം സ്വന്തമാക്കിയ പായൽ കപാഡിയ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ മേളയിൽ പ്രദർശനത്തിനെത്തുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]