
ന്യൂയോര്‍ക്ക്: സാമൂഹിക മാധ്യമങ്ങള്‍ ആപ്പുകള്‍ സ്മാര്‍ട്ട്ഫോണുകളുടെ ബാറ്ററി ചാര്‍ജ് മനഃപൂര്‍വം ഊറ്റിയെടുക്കുന്നതായി ആരോപണം. ഫേസ്ബുക്കിലെ മുന്‍ ജീവനക്കാരനാണ് ആരോപണവുമായി മുന്നോട്ടുവന്നിരിക്കുന്നത്.താൻ ഫെയ്സ്ബുക്കിന്റെ മെസഞ്ചർ ചാറ്റ് ആപ്ലിക്കേഷനിൽ ജോലി ചെയ്തുവെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
ഫെയ്സ്ബുക്ക് ഫോൺ ബാറ്ററികളിലെ ചാർജ് കുറയ്ക്കുന്നതായി ചൂണ്ടിക്കാട്ടി സ്ഥാപനത്തിനെതിരെ കേസ് ഫയൽ ചെയ്തതായും അദ്ദേഹം പറയുന്നുണ്ട്. ഫേസ്ബുക്കില്‍ ജോലി ചെയ്തിരുന്ന ഡാറ്റാ സയന്റിസ്റ്റ് ജോര്‍ജ്ജ് ഹേവാര്‍ഡാണ് ആരോപണവുമായെത്തിയത്.
സോഷ്യല്‍ മീഡിയ കമ്പനി ‘നെഗറ്റീവ് ടെസ്റ്റിംഗ്’ നടത്താറുണ്ടെന്നും ഇത് ഉപയോക്താവിന്റെ സെല്‍ഫോണിന്റെ ബാറ്ററി പവര്‍ രഹസ്യമായി ചോര്‍ത്തി എടുക്കുന്നുവെന്നുമാണ് ആരോപണം. ന്യൂയോര്‍ക്ക് പോസ്റ്റ് പ്രകാരം, തന്റെ മുന്‍ തൊഴിലുടമയായ ഫേസ്ബുക്ക് അതിന്റെ ഉപയോക്താക്കളുടെ ഫോണ്‍ ബാറ്ററികള്‍ മനഃപൂര്‍വം ഊറ്റിയെടുത്തുവെന്നും ഹേവാര്‍ഡ് ആരോപിച്ചു.
ഈ രീതിയെ നെഗറ്റീവ് ടെസ്റ്റിംഗ് എന്നാണ് വിളിക്കുന്നത്. വ്യത്യസ്ത ഫീച്ചറുകളോ അവരുടെ ആപ്പുകളിലെ പ്രശ്നങ്ങളോ, ആപ്പ് എത്ര വേഗത്തില്‍ പ്രവര്‍ത്തിക്കുന്നു അല്ലെങ്കില്‍ എത്ര വേഗത്തില്‍ ഒരു ചിത്രം ലോഡ് ചെയ്യുന്നു എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിനാണ് ഈ ടെസ്റ്റ് നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2019 ലാണ് ജോര്‍ജ് ഹേവാർഡ് ഫെയ്സ്ബുക്കില്‍ തന്റെ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ നവംബറിൽ മെറ്റ അദ്ദേഹത്തെ പിരിച്ചുവിടുകയും ചെയ്തു.
സമീപ വർഷങ്ങളിലെ ടെക് മേഖലയിലെ ഏറ്റവും വലിയ പിരിച്ചുവിടലുകളിൽ ഒന്നാണ് ഫേസ്ബുക്കിൽ നവംബറിൽ ഉണ്ടായത്. ഫേസ്ബുക്ക് മാതൃസ്ഥാപനമായ മെറ്റ നവംബറിൽ 11,000-ത്തിലധികം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
ഇത് സ്ഥാപനത്തിലെ 13 ശതമാനം തൊഴിലാളികളാണ്. The post ഫെയ്സ്ബുക്ക് ബോധപൂർവം മൊബൈൽ ബാറ്ററി വലിക്കുന്നു; ആരോപിച്ച് മുൻ മെറ്റ ജീവനക്കാരന് appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]