
ശ്രദ്ധ കപൂറും രാജ് കുമാര്‍ റാവുവും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘സ്ത്രീ 2’ ബോക്സോഫീസിൽ കുതിക്കുന്നു. റിലീസ് ചെയ്ത് 30 ദിവസങ്ങൾ പിന്നിടുമ്പോഴും മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. ബോക്സോഫീസിലെ നിരവധി റെക്കോഡുകൾ ചിത്രം തകർത്തുകഴിഞ്ഞു.
ഇന്ത്യയിൽ നിന്നും അഞ്ഞൂറ് കോടിയിലേറെ രൂപ സ്വന്തമാക്കിയ ചിത്രം ആഗോളതലത്തിൽ 787.8 കോടി രൂപ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. ആഗോളതലത്തിൽ 1000 കോടി രൂപയാണ് ചിത്രം ലക്ഷ്യം വെക്കുന്നത്. പക്ഷേ ഇതിനുള്ള സാധ്യത വിരളമാണെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ആഗോളതലത്തിൽ 1000 കോടിരൂപയിലേറെ സ്വന്തമാക്കിയ പ്രഭാസിൻ്റെ ‘കൽക്കി’യാണ് ഈ വർഷം ഏറ്റവുമധികം കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം.
ബോളിവുഡിൽ നിന്ന് ശക്തരായ എതിരാളികൾ ഇല്ലെന്നതാണ് ‘സ്ത്രീ 2’വിന് കരുത്താകുന്നത്. അതേസമയം, തമിഴ്നാട്ടിൽ വിജയ് ചിത്രം ’ഗോട്ട്’, കേരളത്തിൽ ഓണക്കാല മലയാള റിലീസുകൾ എന്നിവയ്ക്ക് മുന്നിൽ ‘സ്ത്രീ 2’വിന് പിടിച്ചുനിൽക്കാൻ സാധിച്ചിട്ടില്ല.
അമര്‍ കൗശിക് സംവിധാനം ചെയ്ത സ്ത്രീ 2, 2018ല്‍ എത്തിയ ഹൊറര്‍ ചിത്രം സ്ത്രീയുടെ തുടര്‍ച്ച കൂടിയാണ്. മഡോക്ക് ഫിലിംസിന്റെ ഹൊറര്‍ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണ് സ്ത്രീ 2. സ്ത്രീ, ഭേടിയാ, മുഞ്ജ്യ എന്നിവയാണ് മറ്റു സിനിമകള്‍. രാജ്കുമാര് റാവുവിനും ശ്രദ്ധ കപൂറിനും പുറമെ അപര്‍ശക്തി ഖുറാന, പങ്കജ് ത്രിപാഠി, അഭിഷേക് ബാനര്‍ജി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ചിത്രം. തമന്നയും അക്ഷയ് കുമാറും വരുണ്‍ ധവാനും അതിഥി വേഷങ്ങളില്‍ എത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]