വ്യത്യസ്തമായ പ്രമേയം വഴി മികച്ച കാഴ്ചാനുഭവം നൽകുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം അഥവാ എആർഎം. കുഞ്ഞിക്കേളു, മണിയൻ, അജയൻ എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളിലാണ് ടൊവിനോ എത്തുന്നത്. ഇതിൽ എടുത്തുപറയേണ്ടത് മണിയനായുള്ള ടൊവിനോയുടെ പ്രകടനമാണ്. യഥാർത്ഥ കഥാപരിസരമല്ലാതെ തികച്ചും ഫാന്റസിയുടെ ചുവടുപിടിച്ചുള്ള ചിത്രപരിസരമാണ് സംവിധായകൻ ജിതിൻ ലാലും തിരക്കഥാകൃത്തായ സുജിത്ത് നമ്പ്യാരും ഒരുക്കുന്നത്.
കൽക്കി, എന്ന് നിന്റെ മൊയ്തീനടക്കം ചിത്രങ്ങളിൽ അസി. ഡയറക്ടറായി തെളിഞ്ഞുതന്നെയാണ് ജിതിൻ ലാൽ എത്തുന്നത്. തന്റെ ആദ്യ ചിത്രത്തിൽ അവതരണത്തിലും തുടർച്ചയിലുമടക്കം തുടക്കക്കാരന്റെ യാതൊരു നിഴലുമില്ലാത്ത പ്രകടനം തന്നെയാണ് ജിതിന്റേത്. ആദ്യ ചിത്രത്തിന്റെ തിരക്കഥ സുജിത്തും മികവുറ്റതാക്കി.
കണ്ണൂർ ഭാഷയുടെ തനിമ നിലനിർത്തി കഥയെ ആസ്വദിപ്പിക്കുന്ന തലത്തിലാണ് ചിത്രത്തിന്റെ പോക്ക്. മോഹൻലാലിന്റെ ശബ്ദാവതരണം വഴിയാണ് ചിത്രത്തിലെ പല കാലങ്ങൾ പ്രേക്ഷകന് പരിചിതമാകുന്നത്. കുഞ്ഞിക്കേളു എന്ന വീരനായകനെയാണ് ആദ്യം ചിത്രത്തിൽ കാണുക. ഒരു വിളക്ക് ചിയോതിക്കാവിൽ എത്തുന്നതും അതിന് പിന്നാലെയുള്ള തലമുറയിലെ മണിയൻ എന്ന കള്ളൻ അത് കട്ടെടുക്കുന്നതും ഈ രണ്ട് കഥാപാത്രങ്ങളുടെയും ജീവിതത്തിന്റെ തുടർച്ച അജയനിൽ എങ്ങനെ എത്തുന്നു എന്നതാണ് കഥയിലെ വഴി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ടൊവിനോയ്ക്കൊപ്പം സുരഭിലക്ഷ്മി, രോഹിണി, അജു വർഗീസ്, ബേസിൽ ജോസഫ്, കൃതി ഷെട്ടി തുടങ്ങി താരങ്ങളും മികച്ച പ്രകടനം തന്നെ നടത്തിയിട്ടുണ്ട്. ജോമോൻ ടി ജോണിന്റെ ഛായാഗ്രഹണവും ധിബു നിനാൻ തോമസിന്റെ സംഗീതവും ചിത്രത്തിന് മികച്ച മൂഡ് നൽകുന്നു. ലിസ്റ്റിൻ സ്റ്റീഫനും ഡോ.സക്കറിയാ തോമസുമാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.