![](https://newskerala.net/wp-content/uploads/2024/09/bevco.1726409075.jpg)
തിരുവനന്തപുരം : ഓണം, ക്രിസ്മസ്, ന്യൂ ഇയർ സീസണുകളിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ മദ്യവില്പന നടക്കുന്നത്.
പ്രത്യേകിച്ചും ഓണക്കാലത്ത്. എന്നാൽ ഇത്തവണ ഓണക്കാലത്തെ മദ്യവില്പനയിൽ പ്രതീക്ഷിച്ചത് പോലെയല്ല കാര്യങ്ങൾ. കഴിഞ്ഞ വർഷത്തെക്കാൾ 14 കോടിരൂപയുടെ കുറവാണ് ഇത്തവണ ഉണ്ടായത്.
701 കോടി രൂപയുടെ വില്പനയാണ് ഇത്തവണ നടന്നത്. ബാറുകളുടെ എണ്ണം കൂടിയിട്ടും മദ്യവില്പനയിൽ ഗണ്യമായ കുറവുണ്ടായി. കഴിഞ്ഞ വർഷം 715 കോടി രൂപയുടെ വില്പനയാണ് നടന്നത്. അതേസമയം ഉത്രാടദിനത്തിൽ മദ്യവില്പനയിൽ നാലുകോടിയുടെ വർദ്ധന ഉണ്ടായതായി ബെവ്കോയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]