
സ്വന്തം ലേഖകൻ ഷാർജാ:കേരളത്തിന്റെ മുൻ മന്ത്രിയും കേരളാ കോൺഗ്രസ്സ് ലീഡറുമായ കെ എം മാണിയുടെ തൊണ്ണൂറാം ജന്മദിനത്തോടനുബന്ധിച്ച് പ്രവാസി കേരളാ കോൺഗ്രസ് (എം) യു എ ഇ ചാപ്റ്റർ സംഘടിപ്പിച്ച “കാരുണ്യ ദിനാചരണ” പരിപാടികൾ കേരളാ കോൺഗ്രസ്സ് (എം) ഹൈപവ്വർ കമ്മറ്റിയംഗം വിജി എം തോമസ് ഉദ്ഘാടനം ചെയ്തു. സമൂഹ്യ ക്ഷേമ ജീവകാരുണ്യ പദ്ധതികൾ നടപ്പാക്കിയ പ്രഗത്ഭനായ ഭരണാധികാരി, കർഷക നേതാവ്, ഉജ്ജ്വല വാഗ്മി എന്നീ നിലകളിൽ പൊതുസമൂഹം ആദരിക്കുന്ന കെ എം മാണിയുടെ ജീവിതം മാതൃകാപരമാണെന്ന് വിജി എം തോമസ് അനുസ്മരിച്ചു.
ജീവിതാന്ധ്യം വരെ കർഷക സമൂഹത്തിന് വേണ്ടി പ്രയത്നിച്ച കെ എം മാണിയുടെ സാന്ത്വന സ്പർശം ലഭ്യമായ യു എ ഇ യിലെ പ്രവാസി സമൂഹത്തിന്റെ ദീപ്ത സ്മരണകൾ ചടങ്ങിൽ അനുസ്മരിച്ചു. സമസ്ത സമൂഹത്തേയും സ്നേഹാദരവുകളോടെ കരുതുകയും സ്നേഹിയ്ക്കുകയും ചെയ്ത കെ എം മാണിയുടെ സ്മരണാർത്ഥം സംഘടിപ്പിച്ച ചടങ്ങിൽ ലേബർ ക്യാമ്പുകളിൽ ഭക്ഷ്യ ക്വിറ്റുകളും വിതരണം ചെയ്തു.
പ്രവാസി കേരളാ കോൺഗ്രസ്സ് (എം) യു എ ഇ ചാപ്റ്റർ ജനറൽ സെക്രട്ടറി ഡയസ് ഇടിക്കുളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഷീർ വടകര, ബാബു കുരുവിള, ഷാജി പുതുശ്ശേരി, രാജേഷ് ജോൺ ആറ്റുമാലിൽ,ഷാജു പ്ലാന്തോട്ടം തുടങ്ങിയവർ സംസാരിച്ചു. The post കെ എം മാണിയുടെ തൊണ്ണൂറാം ജന്മദിനത്തോടനുബന്ധിച്ച് യു എ ഇ യിൽ ‘കാരുണ്യ ദിനാചരണം’ സംഘടിപ്പിച്ചു; പ്രവാസി കേരളാ കോൺഗ്രസ് (എം) യു എ ഇ ചാപ്റ്ററാണ് പരിപാടി സംഘടിപ്പിച്ചത് appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]