
ദില്ലി: ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി തുടരുമെന്ന് കേന്ദ്ര ധനമന്ത്രി സീതാരാമൻ. കേന്ദ്ര ബജറ്റിന് മുമ്പുള്ള സാമ്പത്തിക സർവേ റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് പാർലമെന്റിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര ബജറ്റ് അവതരണം നാളെയാണ്. രാജ്യം നടപ്പ് സാമ്പത്തിക വര്‍ഷം ഏഴ് ശതമാനം വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വെ. അടുത്ത സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ചാനിരക്ക് കുറയുമെന്നും സാമ്പത്തിക സർവേ പറയുന്നു.
ഈ സാമ്പത്തിക വർഷം ഏഴു ശതമാനമായിരിക്കുന്ന വളർച്ചാനിരക്ക് അടുത്ത വർഷം 6-6.8 ശതമാനമായി കുറയുമെന്നാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ പാർലമന്റിൽ സമർപ്പിച്ച സാമ്പത്തിക സർവേയിൽ പറയുന്നത്. അടുത്ത സാമ്പത്തിക വർഷത്തിൽ മൊത്ത ആഭ്യന്തര ഉൽപ്പാദനം 11 ശതമാനം വളർച്ച കൈവരിക്കുമെന്ന് സാമ്പത്തിക സർവേ പ്രതീക്ഷിക്കുന്നു. സാധാരണയായി ബജറ്റിന് ഒരു ദിവസം മുമ്പാണ് സാമ്പത്തിക സർവേ അവതരിപ്പിക്കുക. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ (സിഇഎ) മാർഗനിർദേശപ്രകാരം ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പാണ് ഇത് തയ്യാറാക്കുന്നത്. ഡോ വി അനന്ത നാഗേശ്വരനാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്, സാമ്പത്തിക സർവേ 2023 ന്റെ സൂക്ഷ്മമായ സൂക്ഷ്മതകൾ വിശദീകരിക്കാൻ അദ്ദേഹം പിന്നീട് ഒരു വാർത്താസമ്മേളനം നടത്തും.
The post ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി തുടരും: നിർമല സീതാരാമൻ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]