
കോഴിക്കോട്: ആവിക്കൽതോട്-കോതി മാലിന്യപ്ലാന്റ് പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് കോഴിക്കോട് കോർപറേഷൻ മേയർ ഡോ.ബീനാ ഫിലിപ്പ്. പദ്ധതി താൽക്കാലികമായി മാത്രം നിർത്തിവെച്ചിരിക്കുകയാണെന്നും മേയർ മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 140 കോടി രൂപ ചെലവില്‍ കോഴിക്കോട് കോര്പ്പറേഷന് കോതിയിലും ആവിക്കല്‍ത്തോട്ടിലും ശുചിമുറി മാലിന്യ പ്ലാന്റ് നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടത്. എന്നാല്‍ പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധം മൂലം രണ്ടിടത്തും നിര്‍മാണം തുടങ്ങാനായിട്ടില്ല. പദ്ധതിക്ക് അനുവദിച്ച സമയം മാര്‍ച്ച് 31 ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിര്‍മാണം തുടങ്ങാനാവാത്ത സാഹചര്യം ഉന്നാധികാര സമിതിയെ അറിയിക്കാനും കൂടുതല്‍ സമയം ചോദിക്കാനുമുളള കോഴിക്കോട് കോര്‍പറേഷന്റെ തീരുമാനം.
കേന്ദ്രസർക്കാറിന്റെ അമൃത് പദ്ധതി കാലാവധി മാർച്ച് 31 ന് അവസാനിക്കും. ഈ സാഹചര്യത്തിൽ പ്ലാന്റ് നിർമാണം നിർത്തിവെക്കുമെന്നായിരുന്നു നേരത്തെ കോര്പറേഷന് വ്യക്തമാക്കിയത്.സംസ്ഥാന സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചാൽ മാത്രം ഇനി പ്ലാന്റ് നിർമാണമെന്നും വാർത്തകളുണ്ടായിരുന്നു. 30 ശതമാനമെങ്കിലും പദ്ധതി തുടങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ അടുത്ത വർഷത്തേക്ക് ഇതിനായി നീക്കി വെച്ച തുക ഉപയോഗിക്കാൻ കഴിയുമായിരുന്നു. എന്നാൽ പദ്ധതി എവിടെയും എത്താത്ത സാഹചര്യമാണുള്ളത്. ആവിക്കൽതോട്,കോതി മാലിന്യപ്ലാന്റ് നിർമാണത്തിനെതിരെ പ്രദേശത്തെ ജനങ്ങൾ മാസങ്ങളായി സമരത്തിലാണ്. പലപ്പോഴും പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടൽ വരെ നടന്നിരുന്നു.
The post ‘ആവിക്കൽതോട്-കോതി പദ്ധതി ഉപേക്ഷിച്ചിട്ടില്ല’; താൽക്കാലികമായി നിർത്തിവെച്ചതാണെന്ന് മേയർ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]