സൌത്ത് കരോലിന: അവശനിലയിൽ ആശുപത്രിയിലെത്തിച്ച യുവാവ് പാമ്പ് കടിയേറ്റതാണെന്ന് പറഞ്ഞത് ഏറെ വൈകിയ ശേഷം. സംശയം തോന്നിയ അധികൃതർ യുവാവിന്റെ വീട് പരിശോധിച്ചപ്പോൾ കണ്ടത് മുറി നിറയെ പാമ്പുകൾ. സൌത്ത് കരോലിനയിലാണ് സംഭവം. വെള്ളിയാഴ്ചയാണ് കാലിന് മുറിവേറ്റ് യുവാവ് ചികിത്സ തേടിയെത്തിയത്. ആശുപത്രിയിലെത്തിയ യുവാവ് എങ്ങനെയാണ് മുറിവുണ്ടായതെന്ന് ചികിത്സയുടെ ആദ്യ ഘട്ടത്തിൽ പറഞ്ഞില്ല.
പക്ഷേ അവശനായതിന് പിന്നാലെയാണ് പാമ്പ് കടിയേറ്റാണ് അപകടമുണ്ടായതെന്ന് ഇയാൾ വിശദമാക്കിയത്. യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിച്ചു. പിന്നാലെ യുവാവിന്റെ വീട്ടിലെത്തിയ പൊലീസുകാരെ കാത്തിരുന്നത് ഒരു മുറി നിറയെ പാമ്പുകൾ ആയിരുന്നു. പാമ്പുകൾ അതിക്രമിച്ച് കയറിയതാണോയെന്ന സംശയത്തിൽ അന്വേഷണം വിശദമാക്കിയതോടെയാണ് പാമ്പുകൾ പുറത്ത് നിന്ന് അതിക്രമിച്ച് കയറിയതല്ലെന്ന് വിശദമായത്. അനധികൃതമായി യുവാവ് വളർത്തിയിരുന്ന വിഷ പാമ്പുകളാണ് യുവാവിനെ ആക്രമിച്ചത്.
ജനവാസമേഖലയിലെ മറ്റ് വീടുകൾക്ക് അടക്കം അപകട ഭീതിയുയർത്തിയ ഒരു ഡസനിലേറെ വിഷ പാമ്പുകളാണ് ഈ വീട്ടിൽ നിന്ന് നീക്കം ചെയ്തത്. ഇവയെ അനിമൽ കൺട്രോളിൽ നിന്നുള്ള ജീവനക്കാരെത്തിയാണ് പിടികൂടിയത്. ഓമനിച്ച് വളർത്തിയ വിഷ പാമ്പുകളുടെ കടിയേറ്റ യുവാവ് ഇനിയും ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല. ഇയാൾക്കെതിരെ വിഷജീവികളെ അനധികൃതമായി സൂക്ഷിച്ചതിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
മറ്റൊരു സംഭവത്തിൽ കുടിലുകളിൽ കിടന്നാൽ ആനയുടെ ആക്രമണം ഉണ്ടാകുമെന്ന ഭീതിയിൽ സമീപത്തെ ഏറ്റവും സുരക്ഷിതമെന്ന് കരുതിയ കോൺക്രീറ്റ് വീട്ടിൽ ഉറങ്ങിയ മൂന്ന് കുട്ടികൾ പാമ്പ് കടിയേറ്റ് മരിച്ചു. ജാർഖണ്ഡിലാണ് സംഭവം. ഗാർവാ ജില്ലയിലെ ഛാപ്കാലി ഗ്രാമത്തിലാണ് ദാരുണ സംഭവം. ആനയുടെ ആക്രമണം പതിവായതോടെയാണ് ഈ വീട്ടിൽ സമീപത്തെ കുടിലുകളിൽ നിന്നുള്ള പത്തോളം കുട്ടികളായിരുന്നു ഒരുമിച്ച് ഉറങ്ങിയിരുന്നത്. ചീനിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ വീടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]