
കൊവിഡാനന്തരം ഹിന്ദി സിനിമ പ്രേക്ഷകരെ തിയേറ്ററിലെത്തിച്ച ചിത്രമാണ് ഷാരൂഖ് ഖാന്റെ പഠാൻ. സിദ്ധാർത്ഥ് ആനന്ദ് ആണ് തിരക്കഥയും സംവിധാനവും. തിയേറ്ററിലെത്തി ആറാം ദിവസവും കോടിതൊട്ടുള്ള കുതിപ്പ് തുടരെ, സിദ്ധാർത്ഥിന്റെ അപ്കമിംഗ് പ്രൊജക്റ്റാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ച. തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ മൈത്രി മൂവി മേക്കേഴ്സ് സിദ്ധാര്‍ഥ് ആനന്ദിനെ സംവിധായകനാക്കി ഒരു ചിത്രം നിര്‍മ്മിക്കാന്‍ ആലോചിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പ്രഭാസ് ആണ് ഈ പ്രോജക്റ്റില്‍ ആദ്യം പറഞ്ഞുകേട്ടിരുന്നത്. ഒപ്പം ബോളിവുഡില്‍ നിന്ന് ഹൃത്വിക് റോഷനും. ഒരു അന്തിമ കരാറിലേക്ക് എത്താനെ നില്‍ക്കുകയായിരുന്നു ഈ പ്രോജക്റ്റ്. എന്നാല്‍ ഇപ്പോഴിതാ ഈ പ്രോജക്റ്റ് ഫൈനലൈസ് ചെയ്തതായ വാര്‍ത്തകളാണ് പുറത്തെത്തുന്നത്. തെലുങ്കിലെ പ്രമുഖ മാധ്യമങ്ങളാണ് ഈ പ്രോജക്റ്റ് സ്ഥിരീകരിച്ചതായ വാര്‍ത്തകള്‍ നല്‍കിയിരിക്കുന്നത്.
പഠാന്റെ വമ്പൻ വിജയമാണ് നിർമ്മാതാക്കളെ പ്രൊജക്റ്റുമായി വേഗത്തിൽ മുൻപോട്ട് പോകാൻ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോർട്ട്. ആദ്യ നാല് ദിനങ്ങള്‍ കൊണ്ട് മാത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 400 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. 429 കോടിയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള നേട്ടം. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത ബജറ്റ് ആണ് ചിത്രത്തിനെന്നും റിപ്പോർട്ടിൽ ഉണ്ട്. അതേസമയം സിദ്ധാർത്ഥിന്റെതായി ഒരു സിനിമ ചിത്രീകരണത്തിൽ ആണ്. പഠാന് മുൻപ് തിയേറ്ററിലെത്തിയ സിദ്ധാർത്ഥ് ചിത്രം ‘വാറും’ വലിയ വിജയമായിരുന്നു. 2019ൽ ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ഹൃത്വിക് റോഷനും ടൈഗർ ഷ്രോഫുമായിരുന്നു പ്രധാന കഥാപാത്രങ്ങൾ.
The post ‘പഠാന്’ സംവിധായകന്റെ അടുത്ത ചിത്രത്തില്‍ ഹൃത്വിക് റോഷനും പ്രഭാസും? appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]