കണ്ണൂർ: വെളളി ആഭരണങ്ങൾ ലക്ഷ്യമിട്ട് കവർച്ച നടത്തുന്ന ബിഹാർ സ്വദേശിയെ പിടികൂടി കണ്ണൂർ ടൗൺ പൊലീസ്. നേപ്പാൾ അതിർത്തിയിൽ നിന്നാണ് ധർമേന്ദ്ര സിങ് എന്ന മോഷ്ടാവിനെ കേരള പൊലീസ് സംഘം വലയിലാക്കിയത്. നഗരത്തിലെ ജ്വല്ലറിയിൽ നിന്ന് എട്ട് കിലോയോളം വെളളി കവർന്ന കേസിലാണ് പൊലീസ് ധർമേന്ദ്ര സിങ്ങിനെ അറസ്റ്റ് ചെയ്തത്. രാജ്യത്താകെ പല കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. രണ്ട് തവണയായി നഗരത്തിലെ ജ്വല്ലറിയിൽ നടന്ന മോഷണക്കേസിലാണ് ഇയാളെ കണ്ണൂർ ടൗൺ പൊലീസ് പിടികൂടുന്നത്.
കണ്ണൂരിൽ ആദ്യ മോഷണം നടത്തുന്നത് 2022 ലാണ്. അന്ന് എട്ട് കിലോ വെളളി ആഭരണങ്ങളാണ് പ്രതി കവർന്നത്. കഴിഞ്ഞ ജൂൺ 30നും അതേ ജ്വല്ലറിയിൽ പ്രതിയെത്തി മോഷ്ടിക്കാൻ ശ്രമം നടത്തി. എന്നാൽ സിസിടിവിയിൽ പെട്ടതിനാൽ പ്രതി ശ്രമം ഉപേക്ഷിച്ചു. വിരലടയാളങ്ങളും സിസിടിവി ദൃശ്യങ്ങളും നോക്കി പ്രതിയെ തിരിച്ചറിഞ്ഞ കണ്ണൂർ ടൗൺ പൊലീസ് ധർമേന്ദ്രയെ തേടി ബിഹാറിലെ ഗ്രാമത്തിലെത്തി. രണ്ട് ദിവസം കഴിഞ്ഞാണ് ബംഗാളിൽ നിന്നെത്തിയ പ്രതിയെ പിടികൂടാനായത്. 2011ൽ വയനാട് വൈത്തിരിയിലും ജ്വല്ലറിയിൽ കവർച്ച നടത്തിയത് ധർമേന്ദ്രയാണെന്ന് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത് കൊടേരി പറഞ്ഞു.
ഭാര്യക്ക് അസുഖമെന്ന വിവരം കിട്ടിയതിനാൽ കവർച്ച നടത്താതെ മടങ്ങിയെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ബിഹാറിൽ വധശ്രമക്കേസിലടക്കം പ്രതിയാണ് ഇയാൾ. സ്വർണത്തോടല്ല, വെളളിയോടാണ് ഇയാൾക്ക് കമ്പം. അതിന് കാരണമുണ്ട്. വെള്ളി ആഭരണങ്ങൾ മോഷ്ടിച്ചാൽ അധികമാരും കേസ് കൊടുക്കില്ലെന്നും ജ്വല്ലറിക്കാർക്കും വലിയ പ്രശ്നം ഉണ്ടാകില്ല എന്നാണ് ധർമേന്ദ്ര പറയുന്നത്. ഇയാൾ കേരളത്തിൽ കൂടുതൽ കവർച്ചാ കേസുകളിൽ ഉൾപ്പെട്ടോ എന്നും പിന്നിൽ വേറെ ആളുകളുണ്ടോ എന്ന് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത് കൊടേരി പറഞ്ഞു.
Read More : ‘മോദിയെ ഞാൻ വെറുക്കുന്നില്ല, വിദ്വേഷമില്ല, കാരണം…’; രാഹുൽ ഗാന്ധി അമേരിക്കയിൽ പറഞ്ഞത് ഇങ്ങനെ
വെള്ളി ആഭരണങ്ങൾ ലക്ഷ്യമിട്ട് കവർച്ച നടത്തുന്നയാൾ പിടിയിൽ- വീഡിയോ സ്റ്റോറി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]