
പൊതുമേഖലാ സ്ഥാപനത്തിലെ ഉദ്യോഗസ്ഥൻ കേന്ദ്രമന്ത്രിയുടെ ചെരുപ്പ് അഴിക്കുന്നതിൻ്റെയും പൈജാമയുടെ വള്ളി മുറുക്കിക്കൊടുക്കുന്നതിൻ്റെയും വൈറൽ വീഡിയോക്ക് പിന്നാലെ വിവാദം. ജാർഖണ്ഡിലാണ് സംഭവം. ഭാരത് കോകിങ് കോൾ ലിമിറ്റഡിൻ്റെ ജനറൽ മാനേജറായ അരിന്ദം മുസ്തഫിയാണ് കേന്ദ്ര മന്ത്രി സതീഷ് ചന്ദ്ര ദൂബെയുടെ കാലിലുണ്ടായിരുന്ന ഷൂസ് അഴിച്ചത്. ഇദ്ദേഹം കേന്ദ്രമന്ത്രിയുടെ പൈജാമയുടെ വള്ളി മുറുക്കിക്കെട്ടുകയും ചെയ്തത്.
കോൾ ഇന്ത്യ ലിമിറ്റഡിന് കീഴിലെ ഉപകമ്പനിയാണ് ഭാരത് കോകിങ് കോൾ ലിമിറ്റഡ്. കാലിലെ ഷൂസ് അഴിക്കുന്ന വീഡിയോയിൽ കേന്ദ്രമന്ത്രിയുടെ മുഖം വ്യക്തമായി കാണാൻ കഴിയുന്നില്ലെങ്കിലും ഇദ്ദേഹം സോഫയിൽ ചാരിയിരിക്കുന്നത് വ്യക്തമാണ്. സംഭവം നാണക്കേടാണെന്നും അഴിമതി മറയ്ക്കാനുള്ള ശ്രമമാണെന്നും ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. സ്ഥാപനത്തിൽ വലിയ അഴിമതിയാണ് നടക്കുന്നതെന്നും അതിൻ്റെ പിന്നിലുള്ള ചില ഉദ്യോഗസ്ഥരാണ് കേന്ദ്രമന്ത്രിയെ പ്രീതിപ്പെടുത്താൻ ശ്രമിച്ചതെന്നും ആരോപിച്ച് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ സന്തോഷ് സിങ് രംഗത്ത് വന്നു.
Story Highlights : BCCL General Manager adjusts Union Minister’s pyjamas during mine visit.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]