
ചെന്നൈ: സിനിമാരംഗത്ത് മാത്രമാണ് സ്ത്രീകൾക്ക് നേരേയുള്ള അതിക്രമം നടക്കുന്നതെന്ന പ്രചാരണമാണ് ഇപ്പോൾ നടക്കുന്നതെന്ന് നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബു. ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
ഐ.ടി. മേഖലയിലും രാഷ്ട്രീയത്തിലും മാധ്യമരംഗത്തും സ്ത്രീകൾക്കു നേരേ അതിക്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, സിനിമാരംഗത്തെമാത്രം പ്രതിക്കൂട്ടിലാക്കുന്ന വിധത്തിലാണ് പ്രചാരണം നടത്തുന്നതെന്നും ഖുശ്ബു ആരോപിച്ചു. തമിഴ്സിനിമയിൽ സ്ത്രീകൾക്കുനേരെ നടക്കുന്ന അതിക്രമങ്ങൾ തടയാൻ താരസംഘടനയായ നടികർ സംഘം രൂപവത്കരിച്ച സമിതി എടുത്ത തീരുമാനങ്ങളെ ഖുശ്ബു സ്വാഗതം ചെയ്തു.
കുറ്റാരോപിതർക്ക് മുന്നറിയിപ്പു നൽകുമെന്ന സമിതിയുടെ തീരുമാനത്തിൽ തെറ്റില്ല. അതിക്രമം നേരിട്ടവർ മാധ്യമങ്ങളിൽ വെളിപ്പെടുത്തരുതെന്ന തീരുമാനത്തെ അനുകൂലിക്കുന്നെന്നും ഖുശ്ബു വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]