കോഴിക്കോട്: എഡിജിപി എംആര്‍ അജിത് കുമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിൽ പിവി അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം. രാവിലെ 11.30ഓടെയാണ് മൊഴിയെടുപ്പ് ആരംഭിച്ചത്. രാത്രി ഒമ്പതരയോടെയാണ് മൊഴിയെടുപ്പ് പൂര്‍ത്തിയായത്. മൊഴിയെടുക്കല്‍ പത്തുമണിക്കൂറോളം നീണ്ടു. തൃശ്ശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് ആണ് മൊഴിയെടുത്തത്.
കിട്ടിയ തെളിവുകള്‍ കൈമാറിയെന്നും മൊഴിയെടുത്ത ഉദ്യോഗസ്ഥനിൽ വിശ്വാസമുണ്ടെന്നും പിവി അന്‍വര്‍ മൊഴിയെടുപ്പിനുശേഷം പ്രതികരിച്ചു. മൊഴിയെടുപ്പില്‍ തൃപ്തിയുണ്ട്. പൊലീസിനെതിരെ പരാതി പറയാനായി നല്കിയ വാട്സ് ആപ്പ് നമ്പറിൽ ലഭിക്കുന്നത് വലിയ പ്രതികരണമാണെന്നും പിവി അന്‍വര്‍ പറഞ്ഞു.350 വിവരങ്ങളാണ് ഇതിനോടകം വന്നത്.
പൊലീസിനെതിരായ പരാതികള്‍ പരിശോധിക്കാൻ വേറെ സംവിധാനവും പരിശോധിക്കുന്നുണ്ടെന്നും പിവി അന്‍വര്‍ പറഞ്ഞു. പി.ശശിക്കെതിരായ ആരോപണങ്ങള്‍ കൂടി അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചോ എന്ന ചോദ്യത്തിന് ശശിക്കെതിരെയുള്ളത് രാഷ്ട്രീയ ആരോപണമാണെന്നും പൊലീസ് നോക്കുന്നത് കുറ്റകൃത്യമാണെന്നുമായിരുന്നു മറുപടി.
വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]