
ഇനിമുതൽ മാതാപിതാക്കൾക്ക് കുട്ടികളുടെ യൂട്യൂബ് ആക്ടിവിറ്റി ഞൊടിയിടയിൽ അറിയാൻ സാധിക്കും ; പുത്തൻ ഫീച്ചറുമായി യൂട്യൂബ് സ്വന്തം ലേഖകൻ ഇനിമുതൽ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ യൂട്യൂബ് ആക്ടിവിറ്റി ഞൊടിയിടയിൽ അറിയാൻ സാധിക്കും. യൂട്യൂബിന്റെ പുതിയ ഫീച്ചർ പ്രകാരം കുട്ടികളുടെ അക്കൗണ്ട് മാതാപിതാക്കളുടേതുമായി ലിങ്ക് ചെയ്യാൻ സാധിക്കും.
ഇതിലൂടെ കുട്ടികളുടെ സെർച്ച് ഹിസ്റ്ററി, വീഡിയോ അപ്ലോഡുകൾ, കമന്റുകൾ എന്നിവയുടെയെല്ലാം വിവരങ്ങൾ മാതാപിതാക്കളുടെ അക്കൗണ്ടിലേക്ക് നോട്ടിഫിക്കേഷൻ ആയെത്തും. ചെറിയ കുട്ടികൾക്ക് വേണ്ട
കണ്ടെന്റ് മോഡുലേഷൻ യൂട്യൂബ് മുൻപേ നടപ്പിൽ വരുത്തിയതാണ്, എന്നാൽ ഈ ഫീച്ചറിലൂടെ ടീനേജ് വിഭാഗത്തിലുള്ള കുട്ടികളുടെയും ‘വിർച്വൽ നല്ലനടപ്പ്’ ഉറപ്പുവരുത്തുകയാണ് യൂട്യൂബ്. ‘ടീനേജ്’ യുവതീയുവാക്കളുമായി നിരന്തരം സംവദിക്കുന്ന നിരവധി വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് യൂട്യൂബ് ഇത്തരം ഒരു തീരുമാനമെടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ ശ്രമത്തോടെ പോർണോഗ്രാഫി ഉൾപ്പെടെയുള്ള നിരവധി കാര്യങ്ങളിൽ നിന്ന് കുട്ടികൾ മാറിനിൽക്കുമെന്നും, മികച്ച ഒരു ഉപയോഗ സംസ്കാരം വളർത്തിയെടുക്കാനാകുമെന്നുമാണ് യൂട്യൂബിന്റെ പ്രതീക്ഷ. Related
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]