
തിരുവനന്തപുരം: എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള കീം മൂന്നാം ഘട്ട അലോട്ട്മെന്റ് പട്ടിക പിൻവലിച്ചു. ഇന്നലെ ഇറക്കിയ പട്ടികയാണ് പിൻവലിച്ചത്. സംവരണ തത്വം പാലിക്കാതെ പട്ടിക ഇറക്കിയെന്ന വ്യാപക പരാതിയെ തുടർന്നാണ് നടപടി. മൂന്നാം ഘട്ട അലോട്ട്മെന്റിനു മുൻപ് പുതിയ ഓപ്ഷൻ ക്ഷണിച്ചതും വിവാദമായിരുന്നു. നേരത്തെ ഓപ്ഷൻ നൽകിയവർ പട്ടികകക്ക് പുറത്തായതാണ് പരാതിക്ക് കാരണമായത്. പരാതികൾ പരിഹരിച്ച് പുതിയ പട്ടിക ഉടൻ ഇറക്കുമെന്ന് പ്രവേശന പരീക്ഷ കമ്മീഷണർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]