
കോഴിക്കോട്: സര്‍ക്കാരിന്റെ നയനിലപാടുകളെ എതിര്‍ക്കാന്‍ രാജ്യത്തെ അപകീര്ത്തിപ്പെടുത്തേണ്ടതില്ലെന്ന് സമസ്ത സുന്നി എപി വിഭാഗം വിദ്യാര്‍ഥി സംഘടനയായ എസ്എസ്എഫ്. ഫാസിസത്തോടും അതിന്റെ ഹിംസയോടുമുള്ള വെറുപ്പിനെ രാഷ്ട്രത്തോടുള്ള വെറുപ്പായി വളര്‍ത്തിക്കൊണ്ടുവരാനുള്ള നീക്കങ്ങളോട് ഇസ്ലാമിന് യോജിക്കാനാവില്ല.
ഭരണകൂടത്തെ തിരുത്തേണ്ടത് രാജ്യത്തെക്കുറിച്ച് വെറുപ്പ് ഉത്പാദിപ്പിച്ചുകൊണ്ട് ആകരുതെന്നും എസ്എസ്എഫ് സംസ്ഥാന സമ്മേളനത്തില്‍ അംഗീകരിച്ച പ്രമേയത്തില്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെയും ഭരണകൂടത്തെയും രണ്ടായിത്തന്നെ കാണേണ്ടതുണ്ട്.
ഭരണകൂടമല്ല രാജ്യം, രാജ്യത്തിന് അനുഗുണമായ നിലപാടുകളെ സര്‍ക്കാരിന് അനുകൂലമായ നിലപാടുകളായി വ്യാഖ്യാനിക്കുന്നത് അതിവായനയാണ്. സംഘപരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തെ നേരിടേണ്ടത് സമാന്തരമായി വെറുപ്പ് ഉത്പാദിപ്പിച്ചുകൊണ്ടല്ലെന്നും എസ്എസ്എഫ് പ്രമേയത്തില്‍ പറഞ്ഞു.
ഭരണകൂടത്തോട് ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് തന്നെ രാഷ്ട്ര മൂല്യങ്ങള്‍ക്ക് വേണ്ടി വീട്ടുവീഴ്ചയില്ലാതെ നിലകൊള്ളണമെന്ന നിശ്ചയദാര്‍ഢ്യം രൂപപ്പെടുത്തേണ്ടതുണ്ടെന്നും പ്രമേയത്തില്‍ പറയുന്നു. പൗരാണിക കാലം മുതല്‍ മതനിരപേക്ഷമായി നിലകൊണ്ട
രാജ്യമാണ് ഇന്ത്യ. ആ പാരമ്പര്യം കളങ്കപ്പെടാതിരിക്കാന്‍ മാറിവരുന്ന ഭരണകൂടങ്ങള്‍ക്കൊപ്പം പൗരസമൂഹവും ജാഗരൂകരാവണമെന്നും എസ്എസ്എഫ് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
The post ‘ഭരണകൂടത്തെ തിരുത്തേണ്ടത് രാജ്യത്തെക്കുറിച്ച് വെറുപ്പ് ഉത്പാദിപ്പിച്ചുകൊണ്ടല്ല’; എസ്എസ്എഫ് appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]