
പി വി അന്‍വറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായിരുന്ന സുജിത് ദാസിനെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതികരിച്ച് പി വി അന്‍വര്‍. വിക്കറ്റ് നമ്പര്‍ 1 , ഒരു പുഴുക്കുത്ത് പുറത്തേക്ക് എന്ന ഒറ്റവരി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി വി അന്‍വര്‍ സസ്പെന്ഷന് നടപടിയെ സ്വാഗതം ചെയ്തത്. വിക്കറ്റ് നഷ്ടത്തെ സൂചിപ്പിക്കുന്ന ഒരു ചിത്രവും പി വി അന്‍വര്‍ പങ്കുവച്ചു. പി വി അന്‍വര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ പേരില്‍ നിരവധി പേരാണ് അഭിനന്ദിച്ചുകൊണ്ട് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. (P V anvar facebook post after sujith das’s suspension)
എസ് പി ക്യാംപ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന പരാതി പിന്‍വലിച്ചാല്‍ ജീവിത കാലം മുഴുവന്‍ താന്‍ കടപ്പെട്ടിരിക്കുമെന്ന് എംഎല്‍എ പി വി അന്‍വറിനോട് എസ് പി സുജിത് ദാസ് പറയുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളാണ് ഇപ്പോള്‍ സസ്പെന്‍ഷനില്‍ കലാശിച്ചിരിക്കുന്നത്. സുജിത് ദാസിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവച്ചു.
Read Also: പീഡനക്കേസില്‍ മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം
ആരോപണങ്ങളില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഡിജിപിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘത്തെയും നിര്‍ദേശിച്ചിരുന്നു. ഇന്ന് കോട്ടയത്ത് നടന്ന പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് ആരോപണവിധേയനായ പത്തനംതിട്ട എസ്പി എസ് സുജിത് ദാസിനെ സ്ഥലമാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത്.
Story Highlights : P V anvar facebook post after sujith das’s suspension
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]