
കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമാമേഖലയിലെ വഴിത്തിരിവാണെന്നും ഇപ്പോൾവന്ന ആരോപണങ്ങൾ മേഖലയെ തകർക്കുകയല്ല നന്നാക്കുകയാണ് ചെയ്യുകയെന്നും സംവിധായകൻ ജിയോ ബേബി.
നാടകപ്രവർത്തകർക്കായി കോഴിക്കോട് നാടകപ്രവർത്തകസംഘം നടത്തിയ സ്നേഹാദരം പരിപാടി ഉദ്ഘാടനംചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് ഏറെ പ്രാധാന്യമുള്ളതും അനിവാര്യവുമായ ഒന്നാണ്. വെളിപ്പെടുത്തലിനെ വളരെ പ്രാധാന്യത്തോടെ കാണണം. തള്ളിക്കളയുന്നില്ല.
സത്യത്തിൽ ഇപ്പോഴാണ് സ്ത്രീകൾക്ക് ധൈര്യമുണ്ടായത്. അതിനെ പോസിറ്റീവായി കാണുന്നു. മാറ്റം കൊണ്ടുവരുന്നത് നമ്മുടെ പെണ്ണുങ്ങളാണ്. ഡബ്ല്യു.സി.സി.യെ ചരിത്രം ഓർത്തുവെക്കും. താൻ ആരോപണം ഉന്നയിച്ചവർക്കൊപ്പമാണെന്നും കുറ്റാരോപിതർക്ക് നീതിന്യായസംവിധാനമുണ്ടെന്നും ജിയോബേബി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]