
പ്രേമം എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സായ് പല്ലവി. ഡാൻസ് റിയാലിറ്റി ഷോയിലൂടെ വെള്ളിത്തിരയിൽ എത്തിയ സായ് പല്ലവിയുടെ മലർ എന്ന കഥാപാത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. താരത്തിന്റെ അഴിച്ചിട്ട മുടിയും സ്റ്റൈലും മുഖക്കുവുള്ള മുഖവും യുവാക്കളുടെ ട്രെന്റ് സെക്ടറായി മാറിയിരുന്നു. നിലവിൽ തമിഴ്, തെലുങ്ക് സിനിമകളിലും മികച്ച പ്രകടനങ്ങളുമായി മുന്നേറുന്ന സായ് പല്ലവിയുടെ പ്രണയത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് കഴിഞ്ഞ കുറച്ച് നാളായി നടക്കുന്നത്.
സായ് പല്ലവി ഒരാളുമായി പ്രണയത്തിൽ ആണെന്ന പ്രചാരണങ്ങളും നടക്കുന്നുണ്ട്. എന്നാൽ ഇത്തരം പ്രചരണങ്ങളിൽ വ്യക്തവരുത്താൻ നടി ഇതുവരെ തയ്യാറായിട്ടുമില്ല. ഈ അവസരത്തിൽ മുൻപൊരിക്കൽ തന്റെ പ്രണയത്തെ കുറിച്ച് സായ് പല്ലവി പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. പത്ത് വർഷമായി അയാളെ താൻ ഇഷ്ടപ്പെടുകയാണെന്ന് ആയിരുന്നു സായ് പറഞ്ഞത്.
‘മഹാഭാരതം വായിച്ചപ്പോൾ എനിക്ക് അതിനോട് ബഹുമാനവും ഇഷ്ടവും തോന്നി. അതിൽ അർജുനന്റെ മകൻ അഭിമന്യൂവിനെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ അഭിമന്യൂവിനെ കുറിച്ച് ഒരുപാട് ഞാൻ വായിച്ചിട്ടുണ്ട്. അന്ന് മുതൽ അദ്ദേഹത്തോട് എനിക്ക് പ്രത്യേകം ഇഷ്ടമുണ്ട്’, എന്നായിരുന്നു പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ സായ് പല്ലവി നൽകിയ മറുപടി.
‘മലയാള സിനിമ സങ്കടഘട്ടത്തിൽ, എല്ലാം കലങ്ങിത്തെളിയണം’; ഒടുവിൽ മൗനം വെടിഞ്ഞ് മഞ്ജു വാര്യർ
അതേസമയം, സായ് പല്ലവി വിവാഹിതനായ ഒരു നടനുമായി പ്രണയത്തിലാണെന്നായിരുന്നു ഏറ്റവും ഒടുവിൽ വന്ന പ്രചരണം. ഇയാൾക്ക് മക്കളുണ്ടെന്നും റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു. തണ്ടേല്‍ എന്ന ചിത്രമാണ് സായിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. നാഗചൈതന്യയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആന്ധ്രാപ്രദേശില്‍ 2018ല്‍ നടന്ന ഒരു പ്രണയ കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]