അതിക്രമങ്ങള്‍ മലയാളത്തിലേക്കാള്‍ തമിഴില്‍ കൂടുതൽ ; ശബ്ദമുയർത്താൻ എല്ലാവർക്കും ഭയം ; അന്വേഷിച്ചാല്‍ 500 പേരെങ്കിലും കുടുങ്ങും : നടി രേഖാ നായര്‍
സ്വന്തം ലേഖകൻ
ചെന്നൈ: തമിഴ് സിനിമയില്‍ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയാല്‍ പ്രമുഖരടക്കം 500 പേരെങ്കിലും കുടുങ്ങുമെന്ന് നടി രേഖാ നായർ.
നടിമാർക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ മലയാളത്തിലേക്കാള്‍ തമിഴില്‍ കൂടുതലാണ്. ഇതിനെതിരേ ശബ്ദമുയർത്താൻ എല്ലാവർക്കും ഭയമാണ്. മുൻപ് താൻ ശ്രമിച്ചതോടെ അവസരങ്ങള്‍ നഷ്ടമായെന്നും രേഖാ നായർ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
മലയാളിയായ രേഖ സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും ടി.വി. ഷോകളിലൂടെയും സീരിയലുകളിലൂടെയും തമിഴ്നാട്ടില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ്.
കേരളത്തില്‍ റിപ്പോർട്ട് ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ വിശദമായ അന്വേഷണം നടക്കും. അതിനാല്‍ കുറ്റകൃത്യങ്ങള്‍ വേഗത്തില്‍ വെളിച്ചത്തു വരും. ഇതിനർഥം മലയാളസിനിമയില്‍മാത്രമാണ് പ്രശ്നങ്ങളെന്നല്ല. തമിഴ് സിനിമയില്‍ സ്ത്രീകള്‍ വ്യാപകമായി അതിക്രമം നേരിടുന്നുണ്ട്. ഇതുകാരണം മലയാളിയായ ഒരു നടിക്ക് ഇവിടെനിന്ന് താമസം മാറ്റേണ്ടിവന്നിട്ടുണ്ടെന്നും രേഖാ നായർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]