ഡെപ്പോസിറ്റ് തുക അധികമായി കാണിച്ച് 9,400/- രൂപയുടെ വെട്ടിപ്പ് ; സാമ്പത്തിക ക്രമക്കേട് നടത്തിയ തപാൽ വകുപ്പ് ഉദ്ദ്യോഗസ്ഥയെയും ഏജന്റിനേയും കഠിന തടവിന് ശിക്ഷിച്ച് കോടതി ; ഒന്നാം പ്രതിയ്ക്ക് അഞ്ചു വർഷ തടവും 20000/- പിഴയും രണ്ടാം പ്രതിയ്ക്ക് ആറ് വർഷം കഠിനതടവും 30,000/- രൂപ പിഴയുമാണ് കോടതി വിധിച്ചത്
സ്വന്തം ലേഖകൻ
പത്തനംതിട്ട : സാമ്പത്തിക ക്രമക്കേട് നടത്തിയ തപാൽ വകുപ്പ് ഉദ്ദ്യോഗസ്ഥയെയും ഏജന്റിനേയും കഠിന തടവിന് ശിക്ഷിച്ചു. പത്തനംതിട്ട നാഷണൽ സേവിംഗ്സ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന എം.സി. ശാന്തകുമാരി അമ്മ, കോന്നി പോസ്റ്റോഫീസിലെ സ്റ്റാൻഡേർഡെസ് ഏജന്റ് സിസ്റ്റത്തിലെ ഏജന്റായിരുന്ന സി.കെ. മുരളീധരൻ എന്നിവരെ സാമ്പത്തിക ക്രമക്കേട് നടത്തിയതിന് തിരുവനന്തപുരം വിജിലൻസ് കോടതി കഠിന തടവിനും പിഴ ഒടുക്കുന്നതിനും ഇന്ന് (04.09.2024) ശിക്ഷിച്ചു.
2005-2006 കാലഘട്ടത്തിൽ പത്തനംതിട്ട കോന്നി പോസ്റ്റോഫീസിൽ എസ്.എ.എസ് (സ്റ്റാൻഡേർഡെസ് ഏജന്റ് സിസ്റ്റം) ഏജന്റായി പ്രവർത്തിച്ചു വന്ന സി.കെ. മുരളീധരൻ, പത്തനംതിട്ട ഡെപ്യൂട്ടി ഡയറക്ടർ നാഷണൽ സേവിംഗ്സ് എം.സി. ശാന്തകുമാരി അമ്മ എന്നിവർ ചേർന്ന് ഡെപ്പോസിറ്റ് തുക അധികമായി കാണിച്ച് 9,400/- രൂപ വെട്ടിപ്പ് നടത്തിയ കേസ്സിലാണ് പ്രതികളെ കഠിനതടവിനും പിഴയ്ക്കും തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് ശിക്ഷിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒന്നാം പ്രതിയായ സി.കെ മുരളീധരന് വിവിധ വകുപ്പുകളിലായി അഞ്ചു കഠിവർഷം തടവും 20000/- പിഴയും രണ്ടാം പ്രതിയായ എം.സി. ശാന്തകുമാരി അമ്മയ്ക്ക് വിവിധ വകുപ്പുകളിലായി ആറ് വർഷം കഠിനതടവും 30,000/- രൂപ പിഴയുമാണ് കോടതി വിധിച്ചിട്ടുള്ളത്.
പത്തനംതിട്ട വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി ആയിരുന്ന വി.അജിത് രജിസ്റ്റർ ചെയ്ത ഈ കേസ്സിൽ ഡി.വൈ.എസ്.പി മാരായിരുന്ന പി.ഡി. രാധാകൃഷ്ണപിള്ള, സജി എന്നിവർ അന്വേഷണം നടത്തുകയും ഡി.വൈ.എസ്.പി ചാർജ്ജ് വഹിച്ചിരുന്ന റെജി എബ്രഹാം കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധി ന്യായത്തിൽ പറയുന്നു.
പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതാശൻ ഹാജരായി.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത. ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]