തനിക്കെതിരേയുണ്ടായ ആരോപണത്തില്‍ പ്രതികരണവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കൊച്ചിയിലെ ഫെഫ്ക യോഗത്തില്‍ ഭാഗ്യലക്ഷ്മി തന്നോട് പൊട്ടിത്തെറിച്ചുവെന്നും മാധ്യമങ്ങളോട് സംസാരിച്ചതിന് രൂക്ഷമായി പ്രതികരിച്ചുവെന്ന് തൃശൂര്‍ സ്വദേശിയായ ഹെയര്‍സ്റ്റൈലിസ്റ്റ് ആരോപിച്ചിരുന്നു. മലര്‍ന്ന് കിടന്ന് തുപ്പരുതെന്ന് തന്നോട് പറഞ്ഞെന്നുമാണ് യുവതി പറയുന്നത്. ഭാഗ്യലക്ഷ്മി പരാതി പറഞ്ഞവരുടെ വായടപ്പിച്ചുവെന്നും ഇവര്‍ പറഞ്ഞു. യുവതിയുടെ ആരോപണത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഭാഗ്യലക്ഷ്മി.
യോഗം തുടങ്ങുന്നതിന് മുന്‍പ് തന്നെ രണ്ടു പെണ്‍കുട്ടികള്‍ ദേഷ്യത്തോടെ ഉറക്കെ സംസാരിക്കാനും ഒച്ചിയിടാനും തുടങ്ങി. ഈ സംഘടനയെ പൊളിക്കും എന്ന അര്‍ഥം വരുന്ന തരത്തില്‍. സമാധാനപരമായി നേരിടാനാണ് ആദ്യം ശ്രമിച്ചത്. അതിന് ശേഷം ഞാന്‍ എന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വേദിയില്‍ കയറി സംസാരിച്ചു.
ഞാന്‍ പത്ത് വയസ്സിലാണ് സിനിമയില്‍ വന്നത്. പതിനാറാമത്തെ വയസ്സിലാണ് ആദ്യമായി ഒരു ദുരനുഭവമുണ്ടായത്. അന്ന് അയാളുടെ മുഖത്തടിക്കുന്ന പോലെ നിന്റെ ജോലി വേണ്ടടാ.. എന്ന് പ്രതികരിച്ചാണ് ഞാന്‍ അവിടെ നിന്ന് ഇറങ്ങിപ്പോന്നത്. പിന്നീട് അങ്ങോട്ട് എനിക്ക് സിനിമയില്ലാതിരുന്നിട്ടില്ല. നമ്മളോട് മോശമായി പെരുമാറുമ്പോള്‍ അതിശക്തമായി പ്രതികരിക്കണം. ആരെങ്കിലും സഹായിക്കാന്‍ വരുമെന്ന് കരുതരുത്, ഇത്രയുമാണ് ഞാന്‍ സംസാരിച്ചത്. പിന്നീട് മറ്റുള്ളവര്‍ സംസാരിക്കാന്‍ തുടങ്ങി.
ആര്‍ക്കുവേണമെങ്കിലും സംസാരിക്കാമായിരുന്നു. എന്നാല്‍ ഈ പെണ്‍കുട്ടികള്‍ യോഗത്തില്‍ ഒന്നും സംസാരിച്ചില്ല. പുറത്തിറങ്ങി നടത്തിയ പത്രസമ്മേളനത്തില്‍ എന്റെ പേരെടുത്ത് പറഞ്ഞു, ഞാന്‍ ഒരു സ്ത്രീവിരുദ്ധയാണെന്ന് പറഞ്ഞു. യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് ചെയ്തത്- ഭാഗ്യലക്ഷ്മി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]