
സോളോ ട്രിപ്പ് പോകുന്ന ഒരുപാട് സ്ത്രീകൾ ഇന്നുണ്ട്. എന്നാൽ, ലാഹോറിൽ നിന്നുള്ള സെനിത്ത് ഇർഫാന് സോളോ ബൈക്കിംഗിലാണ് താല്പര്യം. തന്റെ ബൈക്കും കൊണ്ട് തനിയെ അവൾ പാകിസ്ഥാൻ മൊത്തം ചുറ്റി സഞ്ചരിച്ച് കഴിഞ്ഞു. മരിച്ചുപോയ തന്റെ പിതാവിന്റെ സ്വപ്നം പിന്തുടരുകയാണ് സെനിത്ത് ചെയ്യുന്നത്.
29 -കാരിയായ സെനിത്ത് രാജ്യം മുഴുവൻ ഒറ്റയ്ക്ക് യാത്ര നടത്തുന്ന പാകിസ്ഥാനിലെ ആദ്യത്തെ വനിതാ മോട്ടോർസൈക്കിൾ യാത്രികയായി മാറിയിരിക്കയാണ്. വർഷങ്ങളായി ബൈക്കിൽ തനിച്ചാണ് സെനിത്ത് യാത്ര ചെയ്യുന്നത്. അവളുടെ യാത്രയാണ് ‘മോട്ടോർസൈക്കിൾ ഗേൾ’ എന്ന സിനിമയ്ക്ക് പ്രചോദനമായത്. 12 -ാം വയസ്സിൽ തന്നെ താൻ ബൈക്ക് ഓടിക്കാൻ തുടങ്ങി എന്നാണ് സെനിത്ത് പറയുന്നത്. മഴയോ കാറ്റോ വെയിലോ ഒന്നും വകവയ്ക്കാതെ അന്ന് മുതൽ തന്റെ ബൈക്കിൽ അവൾ യാത്ര ചെയ്യുന്നുണ്ട്. രാജ്യത്തുടനീളം അവൾ ധൈര്യത്തോടെ തനിയെ സഞ്ചരിച്ചു.
യുഎഇയിലെ ഷാർജയിൽ ജനിച്ച സെനിത്ത് 12 വയസ്സ് മുതൽ പാക്കിസ്ഥാനിലാണ് താമസിക്കുന്നത്. മോട്ടോർ സൈക്കിളിൽ ലോകം ചുറ്റിക്കറങ്ങുക എന്നത് തൻ്റെ പിതാവിൻ്റെ സ്വപ്നമായിരുന്നുവെന്നും ആ ആഗ്രഹത്തെ പിന്തുടർന്നാണ് താൻ ഈ യാത്ര നടത്തുന്നത് എന്നുമാണ് അവൾ പറയുന്നത്. സ്ത്രീകൾക്ക് സുരക്ഷിതമല്ല എന്ന് പറയപ്പെടുന്ന സ്ഥലങ്ങളിൽ പോലും തന്റെ ബൈക്കുമായി അവൾ തനിയെ ചെന്നിട്ടുണ്ട്.
തന്റെ യാത്രയെ കുറിച്ചുള്ള ചിത്രങ്ങളും വീഡിയോകളും എല്ലാം സ്ഥിരമായി അവൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ അവൾക്ക് സോഷ്യൽ മീഡിയയിൽ വലിയ ആരാധകരും ഉണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]