

മരുന്നുകൾ ഇനി ഡ്രോണ്‍ വഴിയെത്തും ; കോട്ടയത്തിൻ്റെ ആരോഗ്യ മേഖലയ്ക്ക് ഒരു വഴിത്തിരിവ് ; തെക്കന്‍ കേരളത്തിലെ ആദ്യത്തെ ഡ്രോണ്‍ അധിഷ്ഠിത മെഡിക്കല്‍ ഡെലിവറി യൂണിറ്റ് കാരിത്താസ് ആശുപത്രിയില്‍ പ്രവർത്തനം ആരംഭിച്ചു ; ഡ്രോണിലൂടെയുള്ള പരീക്ഷണ മരുന്നു വിതരണം വിജയകരം ; യൂണിറ്റ് മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം: ആതുരസേവന മേഖലയിലെ സുപ്രധാന നാഴികക്കല്ലായി തെക്കന്‍ കേരളത്തിലെ ആദ്യത്തെ ഡ്രോണ്‍ അധിഷ്ഠിത മെഡിക്കല്‍ ഡെലിവറി യൂണിറ്റ് കാരിത്താസ് ആശുപത്രിയില്‍ വിജയകരമായ തുടക്കം. നിശ്ചിത ദൂര പരിധിക്കുള്ളില്‍ മരുന്നുകളും മെഡിക്കൽ റിപ്പോർട്ടും. മറ്റു ജീവൻരക്ഷാ മെഡിക്കല്‍ ഉപകരണങ്ങളും രോഗികള്‍ക്ക് നേരിട്ട് അതിവേഗം എത്തിക്കാൻ ഡ്രോണ്‍ ഉപയോഗിക്കുന്നതിലൂടെ സാധിക്കും.
ഏറ്റവും ന്യൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയിരിക്കുന്ന ഡ്രോണിനു നാല് മുതല്‍ ആറു കിലോ മീറ്റർ ദൂരം മൂന്നു കിലോയോളം ഭാരം വഹിച്ചു കൊണ്ട് പറക്കാൻ സാധിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പദ്ധതിക്കു തുടക്കം കുറിച്ചു കാരിത്താസ് ഹോസ്പ്പിറ്റലില്‍ നിന്നു കാരിത്താസ് ഫാമിലി ആശുപത്രിയിലേക്കും കാരിത്താസ് കെ.എം.എം ആശുപത്രിയിലേക്കും മരുന്നുകള്‍ എത്തിച്ചുള്ള പരീക്ഷണ പറക്കല്‍ വിജയകരമായി നടത്തി. ഡ്രോണ്‍ ഉപയോഗിക്കുന്നതിലൂടെ മണിക്കൂറുകള്‍ എടുത്തുള്ള മരുന്നു വിതരണം അഞ്ചു മിനിറ്റാക്കി ചുരുക്കാൻ സാധിക്കും.
ഡ്രോണിലൂടെയുള്ള മരുന്നു വിതരണിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എം.എല്‍.എ നിർവഹിച്ചു. സ്കൈ എയര്‍ മൊബിലിറ്റിയുമായി സഹകരിച്ചാണ് ഡ്രോണ്‍ പദ്ധതി നടപ്പാക്കുന്നത്. ഡ്രോണ്‍ ഡെലിവറിയിലൂടെ അവശ്യ മെഡിക്കല്‍ സാധനങ്ങള്‍ വേഗത്തിലും ഫലപ്രദവുമായി എത്തിക്കാൻ സഹായിക്കും.
പദ്ധതി കോട്ടയത്തിൻ്റെ ആരോഗ്യ മേഖലയ്ക്ക് തന്നെ വഴിത്തിരിവാകുമെന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ മരുന്നുകള്‍ ലാബ് പരിശോന ഫലങ്ങള്‍ മറ്റു മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ വേഗത്തില്‍ എത്തിക്കുന്നതിലൂടെ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താനും സാധിക്കുമെന്നും കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത് പറഞ്ഞു.
അടിയന്തിര സാഹചര്യത്തില്‍ വേഗത്തില്‍ ആരോഗ്യ പരിചരണം ലഭ്യമാക്കുന്നതിനൊപ്പം ഡ്രോണുകള്‍ ഉപയോഗിക്കുന്നതിലൂടെ കാർബണിൻ്റെ ഉപയോഗം കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രോഗ ചികിത്സ മെച്ചപ്പെടുത്താനും കോട്ടയം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ആരോഗ്യസേവനത്തിന്റെ ഗുണമേന്മ വർധിപ്പിക്കാനും കാരിത്താസിന്റെ നൂതന പദ്ധതിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]