
കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ നടനും എം.എല്‍.എയുമായ മുകേഷിനെ ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക അന്വേഷണസംഘം. മുന്‍കൂര്‍ ജാമ്യത്തേയും സംഘം എതിര്‍ക്കും. മുകേഷിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണം സംഘം കോടതിയില്‍ തിങ്കളാഴ്ച സത്യവാങ്മൂലം നല്‍കും. തിങ്കളാഴ്ചയാണ് മുകേഷിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷയും പരിഗണിക്കുന്നത്
ഇടവേള ബാബു, മുകേഷ് എന്നിവര്‍ക്കെതിരേയുള്ള കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കഴിഞ്ഞ ദിവസം ‘അമ്മ’ ഓഫീസില്‍ പരിശോധന നടത്തിയിരുന്നു. രണ്ട് മണിക്കൂറോളം പരിശോധന നീണ്ടു.
‘അമ്മ’യില്‍ അംഗത്വമെടുക്കാന്‍ എത്തിയപ്പോള്‍ ഇടവേള ബാബുവില്‍ നിന്ന് ദുരനുഭവമുണ്ടായി എന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇടവേള ബാബുവിന് അന്ന് സംഘടനയുടെ ഔദ്യോഗിക ചുമതല ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നതും, ആ സമയത്ത് മുകേഷ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതുമായ രേഖകള്‍ അന്വേഷണ സംഘം അമ്മ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തു.
പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ മുകേഷിന്റെ വില്ലയിലും പരിശോധന നടത്തിയിരുന്നു. വരും ദിവസങ്ങളിലും പരിശോധനയുണ്ടാകുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]