ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള അവഗണന കേന്ദ്രം അവസാനിപ്പിക്കണം : അഡ്വ.കെ. ആർ. രാജൻ
സ്വന്തം ലേഖകൻ
കൊച്ചി: ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളെ മുഖ്യധാരയിൽ നിന്നും മാറ്റി നിർത്താനുള്ള കേന്ദ്ര ഗവൺമെൻ്റിൻ്റെ നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്ന് എൻ.സി.പി. (എസ് ) സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ കെ . ആർ. രാജൻ ആവശ്യപ്പെട്ടു.
രാജ്യത്തിൻ്റെ ഐക്യത്തിനും മതേതര കാഴ്ചപ്പാടിനും എക്കാലവും ശക്തിപകരുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ പാർശ്വവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങളെ എന്തു വില കൊടുത്തും എതിർക്കുമെന്നും അഡ്വ കെ.ആർ. രാജൻ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
എൻ.സി. പി (എസ്) മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന കമ്മറ്റി വഖഫ് ബിൽ പിൻവലിക്കണമെന്ന ആവശ്യപ്പെട്ട് കൊച്ചിയിൽ നടത്തിയ പ്രതിഷേധ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് കെ.ടി. മുജീബ്, സംസ്ഥാന സെക്രട്ടറിമാരായ മുഹമ്മദ് അലി ശിവാബ്,ബാബു കപ്പക്കാലാ ,മുഹമ്മദ് ഹാരിസ്,ഷൈജു ഫ്രാൻസിസ്,സോഫിയ ഷെരീഫ്
തുടങ്ങിയവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]