ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ രാജിയും നടന്മാർക്കുനേരേ ഉയർന്ന ലൈംഗിക പീഡന പരാതികളും സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാൻ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ തിരക്കിട്ട കൂടിയാലോചനകൾ. സംഘടനയുടെ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ഉടൻ ചേരില്ല, അനൗദ്യോഗിക ചർച്ചകളിലാണ് നേതൃത്വം.
ചൊവ്വാഴ്ച എക്സിക്യുട്ടീവ് കമ്മിറ്റി ചേരുമെന്ന് വൈസ് പ്രസിഡന്റ് ജയൻ ചേർത്തല കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാൽ, ഇങ്ങനെയൊരു തീരുമാനമുണ്ടായിരുന്നില്ലെന്ന് സംഘടനയിലെ ഉന്നതൻ ‘മാതൃഭൂമി’യോട് പറഞ്ഞു.
അടുത്ത ജനറൽ സെക്രട്ടറിയെ കണ്ടെത്തുകയെന്നതാണ് ഇപ്പോൾ ‘അമ്മ’യ്ക്കുമുന്നിലുള്ള വെല്ലുവിളി. പ്രസിഡന്റ് മോഹൻലാൽ തന്നെയാണ് കൂടിയാലോചനകൾക്ക് നേതൃത്വം നൽകുന്നത്. എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങൾ അല്ലാത്ത പ്രധാന അഭിനേതാക്കളുമായും അദ്ദേഹം ആശയവിനിമയം നടത്തുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]