കൊൽക്കത്ത: ഹേമ കമ്മിറ്റി മാതൃകയിൽ ബംഗാളിസിനിമയിലെ പൊയ്മുഖങ്ങളെ തുറന്നുകാട്ടുന്ന ഒരന്വേഷണവും തുടർനടപടികളും വേണമെന്ന് ബംഗാളി നടി റിതാഭരി ചക്രവർത്തി. മുഖ്യമന്ത്രി മമതാ ബാനർജിയോടാണ് അവർ ഈയാവശ്യമുന്നയിച്ചത്.
‘മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങൾ തുറന്നുകാട്ടിയ ഹേമ കമ്മിറ്റിപോലെ ഒന്ന് ബംഗാളി സിനിമയെപ്പറ്റി ഉണ്ടാവാത്തതെന്തെന്നാണ് ആലോചിക്കുന്നത്. ഈ റിപ്പോർട്ടിനെത്തുടർന്ന് ഉയർന്നുവന്ന സംഭവങ്ങൾ പലതും ഞാനോ എനിക്കറിയാവുന്ന നടിമാരോ നേരിട്ട അനുഭവങ്ങൾക്ക് സമാനമാണ്. പക്ഷേ, അത്തരം നികൃഷ്ട മനഃസ്ഥിതിയുള്ള നിർമാതാക്കളും സംവിധായകരും നടൻമാരും അതിന്റെ പ്രത്യാഘാതം നേരിടാതെ മുന്നോട്ടുപോകുന്നു. ’ -റിതാഭരി സാമൂഹിക മാധ്യമത്തിലെ കുറിപ്പിൽ പറഞ്ഞു.’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]