
സ്വന്തം ലേഖകൻ ഇടുക്കി: പടയപ്പ എന്ന ആന പോകുമ്പോൾ ഹോണടിച്ച ജീപ്പ് ഡ്രൈവർക്കെതിരെ കേസെടുത്തതിൽ വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ഉടുമ്പഞ്ചോല എംഎൽഎ എം എം മണി. “ആന പോകുമ്പോൾ ഞാനും പിറകെ ജീപ്പുമായി പോയിട്ടുണ്ട്.
അപ്പോൾ ഹോണടിക്കും. ആന കാട്ടിലേക്ക് കയറിപ്പോകും.
അതിന് അവരുടെ പേരിൽ കേസെടുക്കുന്നു. ഇവന്മാർ പിന്നെ എന്നാ ഉണ്ടാക്കാനാ.
എന്തെല്ലാം ചെയ്താലും കുഴപ്പക്കാരായ ആനകളെ പിടിച്ചു മാറ്റുകയല്ലാതെ വഴിയില്ല. ഇതുവരെ ആനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് എന്ത് സഹായം നൽകിയെന്ന് വ്യക്തമാക്കണം.” എം എം മണി പറയുന്നു.
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പുറത്തുവന്നിരുന്നു. 105 പേർക്കാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആനകളുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്.
വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാല നൽകിയ വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യങ്ങൾക്ക് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസാണ് മറുപടി നൽകിയിരിക്കുന്നത്. 2021ൽ 27 പേരും 2022ൽ 23 പേരും കൊല്ലപ്പെട്ടു.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിലാണ് പകുതിയോളം പേരും കൊല്ലപ്പെട്ടിരിക്കുന്നത്. 2020ലും 2018ലും 20 പേർ വീതം കൊല്ലപ്പെട്ടു.
2019ൽ 15 പേർക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. വന്യജീവി-മനുഷ്യ സംഘർഷത്തിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
The post ഇവന്മാർ പിന്നെ എന്നാ ഉണ്ടാക്കാനാ!!! ആന പോകുമ്പോൾ ഹോണടിച്ച ജീപ്പ് ഡ്രൈവർക്കെതിരെ കേസെടുത്തതിൽ വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ഉടുമ്പഞ്ചോല എംഎൽഎ എം എം മണി appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]