തിരുവനന്തപുരം: സമഗ്ര സിനിമാനയത്തിന്റെ കരട് തയ്യാറാക്കാന്‍ സര്‍ക്കാര്‍ രൂപവത്കരിച്ച പത്തംഗസമിതിയില്‍ നിന്ന് ബി. ഉണ്ണികൃഷ്ണനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ വിനയന് മുഖ്യമന്ത്രിക്ക് കത്ത് നൽകി. കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഒരാള്‍ നയരൂപീകരണ സമിതിയില്‍ പാടില്ല. കോമ്പറ്റീഷന് കമ്മിഷന് പിഴ ചുമത്തിയ വ്യക്തിയാണ് ബി. ഉണ്ണികൃഷ്ണനെന്നും വിനയൻ ആരോപിച്ചു.
സുപ്രീംകോടതിയിലെ ജസ്റ്റിസ് നരിമാന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് കമ്മിഷന് നടപടി ശരിവെച്ചിട്ടുള്ളതാണെന്ന് വിനയൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. എല്ലാ രേഖകളും മുഖ്യമന്ത്രിയുടെ മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. അദ്ദേഹം തന്റെ തൊഴിൽനിഷേധത്തിനായി പ്രവർത്തിച്ചെന്നും ഇക്കാര്യത്തിൽ ഉണ്ണികൃഷ്ണൻ പിഴ അടച്ചതാണെന്നും വിനയൻ ചൂണ്ടിക്കാട്ടി.
’12 വർഷത്തോളം എന്നെ വിലക്കിയ വ്യക്തിയാണ്. അത്തരത്തിൽ കുറ്റക്കാരനായ ഒരാൾ ഇത്തരമൊരു സ്ഥാനത്ത് ഇരിക്കാൻ പാടില്ല. മുഖ്യമന്ത്രിയുടെ അനുകൂല പ്രതികരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു’, വിനയൻ പറഞ്ഞു.
ചലച്ചിത്ര നയരൂപീകരണ സമിതിയില്‍നിന്ന് ലൈംഗികപീഡന ആരോപണം നേരിടുന്ന നടന് മുകേഷിനെ മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് വിനയൻ മുഖ്യമന്ത്രിക്ക് കത്ത് സമർപ്പിച്ചിരിക്കുന്നത്. അതേസമയം, മുകേഷ് തുടരണോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്ന നിലപാടിലാണ് സമിതി ചെയര്‍മാനായ ചലച്ചിത്രവികസന കോര്പ്പറേഷന് അധ്യക്ഷൻ ഷാജി എന്‍. കരുണ്‍.
കഴിഞ്ഞവര്‍ഷം ജൂലായിലാണ് സമിതി രൂപവത്കരിച്ചത്. സമിതിയില്‍ സാംസ്കാരികവകുപ്പ് സെക്രട്ടറി മിനി ആന്റണി കണ്‍വീനറും മുകേഷ്, ബി. ഉണ്ണികൃഷ്ണന്, പത്മപ്രിയ, നിഖിലാ വിമല്‍, നിര്‍മാതാവ് സന്തോഷ് കുരുവിള, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന് എന്നിവര്‍ അംഗങ്ങളുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]