
തിരുവനന്തപുരം: ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിച്ച രണ്ടു പേര്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്കി നടൻ ഇടവേള ബാബു. ഇടവേള ബാബുവിനെതിരെ ആരോപണം ഉന്നയിച്ച രണ്ടു സ്ത്രീകള്‍ക്കെതിരെയാണ് ഡിജിപിക്കും സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്‍കിയത്. ഇക്കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങളിലൂടെ തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച രണ്ടു സ്ത്രീകള്‍ക്കെതിരെയാണ് പരാതി നല്‍കിയതെന്ന് ഇടവേള ബാബു അറിയിച്ചു.
ഇ-മെയില്‍ വഴിയാണ് പരാതി നല്‍കിയത്. തനിക്കെതിരെ ഗൂഢാലോചനയുടെ ഭാഗമായാണ് രണ്ടു വനിതകൾ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. താൻ നൽകിയ പരാതി കൃത്യമായി അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത് ഇതുമായി കൂടുതൽ നിയമനടപടികൾ തന്റെ അഭിഭാഷകനിൽ നിന്നും നിയമോപദേശം തേടിയതിനുശേഷം തുടർ നടപടിയുമായി മുന്നോട്ടുപോകുമെന്നും ഇടവേള ബാബു അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]