അമ്മയുടെ കൂട്ട രാജിയിൽ വിയോജിപ്പുണ്ടെന്ന് നടൻ വിനു മോഹൻ. അംഗീകരിച്ചത് ഭൂരിപക്ഷ തീരുമാനമാണ്. അംഗങ്ങൾക്കുള്ള സഹായം തുടരും. അമ്മ ഒരിക്കലും അനാധമാകില്ല. ആരും മാറി നിൽക്കില്ല. പുതിയ ആളുകൾക്ക് അവസരമുണ്ട്. സംഘടനയിലെ അംഗങ്ങളോട് നീതി പുലർത്തണം.
ഒന്നോ രണ്ടോ പേരില്‍ ഒതുങ്ങുന്നതല്ല അമ്മ എന്ന സംഘടന. 506 പേരുടെ സംഘടനയാണ്. കൈനീട്ടവും മെഡിക്കല്‍ ഇന്‍ഷുറന്‍സുമെല്ലാം ആശ്രയിച്ച് ജീവിക്കുന്ന നിരവധി പേരുണ്ട്. ഈ ആശങ്ക താന്‍ അറിയിച്ചിരുന്നു.
സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ടതില്‍ ധാര്‍മ്മിക ഉത്തരവാദിത്തം ഉണ്ട്. നിലവിലത്തെ മാറ്റം ഒരു തുടക്കമാകട്ടെ. എല്ലാവരെയും ഒരേ കണ്ണിലൂടെ കാണുന്ന കാഴ്ച്ചയാണ് നിലവില്‍ ഉണ്ടായത്. ദുരൂഹത നീങ്ങി സത്യസന്ധമായ കാര്യങ്ങള്‍ പുറത്തുവരണം.
നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ തുടരും. അതിന്റെ ഭാഗമായി അടുത്ത ജനറൽ ബോഡിവരെ ഞങ്ങൾ ഉണ്ടാകും. ജനറൽ ബോഡി തീരുമാനിക്കുന്ന പുതിയ അംഗംങ്ങളെ തെരെഞ്ഞടുക്കും. അമ്മയിൽ തലമുറ മാറ്റം വരണം. ഒരിക്കലും സംഘടന അനാഥമാകില്ല. ആര് വേണമെന്നത് ജനറൽ ബോഡിയുടെ തീരുമാനമാണെന്നും വിനുമോഹൻ പറയുന്നു.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനും തുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ക്കും പിന്നാലെ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ കൂട്ടമായി രാജിവെക്കുന്നതില്‍ വിനു മോഹന്‍ അടക്കമുള്ളവര്‍ വിയോജിപ്പ് അറിയിച്ചിരുന്നു. സരയു, അനന്യ, ടൊവിനോ, ജഗദീഷ് ഉള്‍പ്പെടെയുള്ളവരാണ് കൂട്ടരാജിയില്‍ വിയോജിപ്പ് അറിയിച്ചത്.
Story Highlights : Vinu Mohan on AMMA Resignation
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]