
ദില്ലി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകൻ അന്വേഷണ ഉദ്യോഗസ്ഥനെ 95 ദിവസം ക്രോസ് വിസ്താരം ചെയ്തുവെന്ന് പൾസർ സുനി. ജാമ്യാപേക്ഷയുടെ ഭാഗമായി സുപ്രീംകോടതിയിൽ നല്കിയ അനുബന്ധ രേഖയിലാണ് പൾസർ സുനി ഇക്കാര്യം വ്യക്തമാക്കിയത്. ജാമ്യപേക്ഷ പരിഗണിച്ച രണ്ടംഗ ബഞ്ചിന് മുമ്പാകെ പൾസർ സുനിയുടെ അഭിഭാഷകൻ ഇക്കാര്യം ഉന്നയിച്ചു. ഇതു ശരിയാണോ എന്നറിയിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദ്ദേശം നല്കി.
കേസ് ഏഴു വർഷമായി നടക്കുകയാണല്ലോ എന്ന പരാമർശവും സുപ്രീം കോടതി നടത്തി. എത്ര സാക്ഷികളെ വിസ്തരിച്ചു എന്ന ചോദ്യത്തിന് 261 സാക്ഷികളെന്നാണ് അറിവെന്ന് പൾസർ സുനിയുടെ അഭിഭാഷകൻ ശ്രീറാം പാറക്കാട്ട് മറുപടി നല്കി. കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിയാൽ എല്ലാ വിവരവും നല്കാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. അടുത്ത മാസം 17ന് ഹർജി പരിഗണിക്കും മുമ്പ് വിചാരണ ഏതു വരെയായി എന്നറിയിക്കാനാണ് സുപ്രീം കോടതി നിർദ്ദേശിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]