ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് സംവിധായകനും നടനുമായ പൃഥ്വിരാജ്. ഹേമ കമ്മിറ്റിയോട് സംസാരിച്ച ആള്‍ക്കാരില്‍ ആദ്യം ഉള്ള ഒരു ആളാണ് ഞാൻ. തുടര്‍ നടപടികളില്‍ എനിക്കും ആകാംക്ഷയുണ്ട്. കൃത്യമായ അന്വേഷണം വേണം എന്നും പറയുന്നു നടൻ പൃഥ്വിരാജ്.
പവര്‍ ഗ്രൂപ്പ് എന്നത് ഉണ്ടോയെന്ന ചോദ്യത്തിനും നടൻ പൃഥ്വിരാജ് മറുപടി നല്കി. പവര്‍ അതോറിറ്റിയുടെ ഇടപെടല്‍ എനിക്ക് എതിരെ ഉണ്ടായിട്ടില്ല എന്ന് ഞാൻ ഇന്ന് പറഞ്ഞാല്‍ അങ്ങനെയൊരു പവര്‍ ഗ്രൂപ്പ് ഇല്ല എന്ന് എനിക്ക് അവകാശപ്പെടാൻ കഴിയില്ല. ഞാൻ അവരെ ഫേസ് ചെയ്തിട്ടില്ല. അവരാല്‍ ഞാൻ ബാധിക്കപ്പെട്ടിട്ടില്ല. അവരാല്‍ ബാധിക്കപ്പെട്ടവര്‍ ഇന്ന് മലയാള സിനിമയില്‍ ഉണ്ടെങ്കില്‍ അവരുടെ പരാതികള്‍ കേള്‍ക്കണം. അത്തരം ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ എന്തായാലും അതില്ലാതാകണം. പക്ഷേ എനിക്ക് അത് ഉണ്ടെന്ന് പറയണമെങ്കില്‍ നേരിട്ട് ഞാൻ അത് അനുഭവിച്ചിട്ടുണ്ടാകണം. ഞാൻ എക്സപീരിയൻസ് ചെയ്തിട്ടില്ല എന്നതുകൊണ്ട് സിനിമയില്‍ അങ്ങനെ ഒരു ഗ്രൂപ്പ് ഇല്ലെന്നും പറയാൻ എനിക്ക് കഴിയില്ല.
സ്ഥാനങ്ങള്‍ ഇരിക്കുന്ന ആള്‍ക്കാര്‍ക്ക് എതിരെ ആരോപണങ്ങള്‍ ഉണ്ടാകുമ്പോള്‍ ആ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണം. എന്നിട്ട് നടപടി സ്വീകരിക്കണം. അധികാര സ്ഥാനത്തിരിക്കുമ്പോള്‍ അന്വേഷണം നേരിടരുത്. അങ്ങനെയാണ് വേണ്ടതെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
സിനിമയില്‍ വിലക്ക് ഉണ്ടോ എന്ന ചോദ്യത്തിനും നടൻ പൃഥ്വിരാജ് മറുപടി നല്കി. പാര്‍വതി തിരുവോത്ത് വിലക്ക് നേരിട്ടുവെന്ന് പറഞ്ഞതും മുമ്പ് പൃഥ്വിരാജും അങ്ങനെ സൂചിപ്പിച്ചിരുന്നുവല്ലോയെന്ന ചോദ്യത്തിനായിരുന്നു മറുപടി. പാര്‍വതിക്ക് മുമ്പ് നിങ്ങള്‍ക്ക് മുന്നില്‍ താൻ ഉണ്ട്. ശരിയാണ്. ഒരിക്കലൊരു നിലപാട് എടുത്തതിന്റെ പേരില്‍. നിരോധനം എന്ന് അങ്ങനെ വിളിക്കുന്നത് തെറ്റാണ് എന്നും നടൻ പൃഥ്വിരാജ് വ്യക്തമാക്കി.. ബഹിഷ്കരണം ഓരോരുത്തരുടയും വ്യക്തിപരമായ തീരുമാനമാണ്. പക്ഷേ ബഹിഷ്കരണം എന്ന് ഇന്ന് പറയുന്നത് അധികാര സ്ഥാനത്ത് ഇരിക്കുന്ന ആള്‍ക്കാരില്‍ നിന്ന് വരുമ്പോള്‍ അത് നിരോധനമായിട്ടാണ്. അങ്ങനെ സംഭവിക്കുന്നുണ്ടെങ്കില്‍ ഇന്നും സംഘടിതമായിട്ട് സിനിമയില്‍ ഒരാളുടെ തൊഴിലവസരം ഇല്ലാതാക്കുന്നുണ്ടെങ്കില് അതിനെ എന്തായാലും അഡ്രസ് ചെയ്യണം. അതിനെതിരെ നടപടികള്‍ ഉണ്ടാകണം. ആര്‍ക്കും അങ്ങനെ ചെയ്യാൻ അവകാശമില്ലെന്നും പറയുന്നു പൃഥ്വിരാജ്. ഇതിനെയാണ് നിങ്ങള്‍ പവര്‍ ഗ്രൂപ്പുണ്ടെന്ന് പറയുന്നുണ്ടെങ്കില്‍ അത് ഉണ്ടാകാൻ പാടില്ല ഒരിക്കലും. വിലക്ക് പാടില്ലെന്ന് വ്യക്തമാക്കുകയായിരുന്നു പൃഥ്വിരാജ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]