
ദില്ലി: രാജ്യത്തെ പ്രധാന ഐടി കമ്പനിയായ ഇൻഫോസിസ് 32000 കോടി രൂപ അധിക നികുതി നൽകണമെന്ന ആവശ്യത്തിൽ നിന്ന് ഇന്ത്യൻ സർക്കാർ പിന്മാറുമെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഐടി മേഖലയിൽ നിന്നുള്ള കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് സർക്കാർ പിന്മാറുന്നതെന്നും പറയുന്നു. 2017 മുതലുള്ള ചരക്ക് സേവന നികുതി (ജിഎസ്ടി) വിദേശ ഓഫീസുകൾ അധികമായി 32000 കോടി രൂപ നൽകണമെന്നും ഇൻഫോസിസിനോട് അധികൃതർ കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് രാജ്യത്തെ നികുതി അന്വേഷണ വിഭാഗം ഇൻഫോസിസിന് നോട്ടീസ് അയച്ചു.
എന്നാൽ, സേവന കയറ്റുമതിക്ക് നികുതി ചുമത്തരുത് എന്ന ഇന്ത്യയുടെ വിശാലമായ നികുതി തത്വത്തിന് എതിരാണ് നോട്ടീസെന്നാണ് കേന്ദ്രം ഇപ്പോൾ പറയുന്നത്. ഇൻഫോസിസിൽ നിന്ന് നികുതി ഈടാക്കിയാൽ ഇത്തിഹാദ്, ബ്രിട്ടീഷ് എയർവേയ്സ് എന്നിവയുൾപ്പെടെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന 10 വിദേശ വിമാനക്കമ്പനികളിൽ നിന്നായി നികുതിയിനത്തിൽ 100 കോടി ഡോളർ നൽകണമെന്നാവശ്യപ്പെട്ട് സമീപിക്കേണ്ടിവരുമെന്നും റിപ്പോർട്ടിൽ അറിയിച്ചു.
ജിഎസ്ടി കൗൺസിൽ സെപ്റ്റംബർ 9 ന് ഇക്കാര്യത്തിൽ ഔപചാരിക തീരുമാനം കൈക്കൊള്ളും. നികുതി നോട്ടീസിനെതിരെ മുൻ ഇൻഫോസിസ് ബോർഡ് അംഗവും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ മോഹൻദാസ് പൈ രംഗത്തെത്തിയിരുന്നു. ബിസിനസ് സൗഹൃദ നയ നയത്തിന് തിരിച്ചടിയായേക്കാമെന്നും സർക്കാർ വിലയിരുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]